രോഗമുക്തി നേടിയവര്‍
Friday, July 31, 2020 10:48 PM IST
കൊല്ലം: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി-18, വാളകം മേഴ്‌സി ഹോസ്പിറ്റല്‍-നാല്, അസീസിയ വനിതാ ഹോസ്റ്റല്‍-25, ശാസ്താംകോട്ട സെന്‍റ് മേരിസ്-അഞ്ച്, ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-36, വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍-മൂന്ന്, ഇളമാട് ഹംദാന്‍-രണ്ട്, എറണാകുളത്ത് നിന്നും രോഗമുക്തി നേടിയ കൊല്ലം സ്വദേശി ഉള്‍പ്പടെ 94 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം തു​ട​ങ്ങി

ക​രു​നാ​ഗ​പ്പ​ള്ളി: കോവി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ ഒ​ന്നാം ഡി​വി​ഷ​നി​ലാ​ണ് മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ആ​ലും​ക​ട​വി​ൽ ന​ട​ന്ന മ​രു​ന്ന് വി​ത​ര​ണം വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി ​ശി​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ്ത​ല വാ​ള​ണ്ടി​യ​ർ​മാ​രാ​യ കെ ​പ്ര​കാ​ശ്, എ​സ് എം ​മ​നോ​ജ് മു​ര​ളി, ശ്രീ​കു​മാ​ർ, ബി​പി​ൻ, അ​ക്ഷ​യ് പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.