വ​ലി​യ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം ന​ട​ന്നു
Friday, July 31, 2020 10:49 PM IST
ച​വ​റ : പ​ന്മ​ന പോ​രു​ക​ര മു​സ്ലിം ജ​മാ​അ​ത്തി​ൽ വ​ലി​യ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം ന​ട​ന്നു .
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് 18 നു ​മു​ക​ളി​ലും 65 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് ന​മ​സ്കാ​രം ചെ​യ്യാ​ൻ സൗ​ക​ര്യം ചെ​യ്ത​ത്. പോ​രു​ക​ര മു​സ്ലിം ജ​മാ​അ​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ട്ടും ക​ണ്ടെ​യി​ൻ​മെ​ന്‍റ് ആ​യ​തി​നാ​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന ജു​മാ ന​മ​സ്കാ​രം ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ചു. പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്ന് അം​ഗ​ശു​ദ്ധി വ​രു​ത്തി വ​ന്ന​ശേ​ഷം പ​ള്ളി​യി​ൽ കൈ​ക​ൾ സാ​നി​റ്റേ​ഷ​ൻ ചെ​യ്ത​ശേ​ഷം ര​ജി​സ്റ്റ​റി​ൽ പേ​രും ഫോ​ൺ ന​മ്പ​റും എ​ഴു​തി ടെ​മ്പ​റേ​ച്ച​ർ നോ​ക്കി​യ ശേ​ഷം മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തെ​ന്ന് ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത വി​ക​സ​നം: ഹി​യ​റിം​ഗ് മാ​റ്റി

കൊല്ലം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി​ട്ടു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സ്‌​പെ​ഷ്യ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍, ചാ​ത്ത​ന്നൂ​ര്‍, വ​ട​ക്കേ​വി​ള, കാ​വ​നാ​ട്, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നീ ഓ​ഫീ​സു​ക​ളി​ല്‍ ഇന്നുമു​ത​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ഹി​യ​റിം​ഗും രേ​ഖാ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ളും ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ര്‍​ത്തി​വ​ച്ച​താ​യി സ്‌​പെ​ഷല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.