ദ​രി​ദ്ര​രെ മ​റ​ക്കാ​ത്ത രാ​ഷ്ട്രീ​യം: അ​നു​ഭാ​വ സ​ത്യാ​ഗ്ര​ഹം ന​ട​ത്തി
Monday, August 3, 2020 10:41 PM IST
കൊ​ല്ലം: ദ​രി​ദ്ര​രെ മ​റ​ക്കാ​ത്ത രാ​ഷ്ട്രീ​യം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന സ​ത്യ​ഗ്ര​ഹം 60 ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ അ​നു​ഭാ​വ സ​ത്യാ​ഗ്ര​ഹം സം​ഘ​ടി​പ്പി​ച്ചു.
ക​ർ​ഷ​ക​രേ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഗ്രാ​മീ​ണ സ​മ്പ​ദ്ഘ​ട​ന​യേ​യും പ​രി​സ്ഥി​തി​യേ​യും ര​ക്ഷി​ക്കു​ന്ന ന​യ​പ​രി​പാ​ടി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്ന​താ​ണ് സ​ത്യാ​ഗ്ര​ഹം ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യം. സ​ത്യാ​ഗ്ര​ഹം ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ച്ച് 120 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ സ​മാ​പി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ൽ ആ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്.
ഗാ​ന്ധി​ജി​യു​ടെ ഇ​ൻ​ഡ്യ​യി​ലെ ആ​ദ്യ സ​ത്യാ​ഗ്ര​ഹ സ​മ​ര​ഭൂ​മി​യാ​യ ബീ​ഹാ​റി​ലെ ച​മ്പാ​ര​നി​ൽ നി​ന്നാ​ണ് സ​ത്യാ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്. ഇ​തു​വ​രെ ഇ​രു​പ​തി​ല​ധി​കം സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ത്യാ​ഗ്ര​ഹം ന​ട​ന്നു. ദേ​ശീ​യ സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ അ​റു​പ​താം ദി​വ​സ​മാ​യ ഇ​ന്ന​ലെ സ​ത്യാ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ച​ത് സോ​ഷ്യ​ൽ ആ​ക്ടി​വി​സ്റ്റ് ഇ​സാ​ബി​ൻ അ​ബ്ദു​ൽ​ക്ക​രീം ആ​ണ്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന അ​നു​ഭാ​വ സ​ത്യാ​ഗ്ര​ഹ​ത്തി​ൽ ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് ഇ​ന്ത്യ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, സു​മി​ൻ​ജി​ത്ത് മി​ഷ , മ​ണ്ണൂ​ർ ഷാ​ജി, ഏ .​ജെ. ഡി​ക്രൂ​സ്, മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ് കു​മാ​ർ, വ​സ​ന്ത​കു​മാ​ർ ക​ല്ലും​പു​റം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.