കെ ​എം ബ​ഷീ​ര്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, August 3, 2020 10:41 PM IST
കൊ​ല്ലം: കെ​യുഡ​ബ്ല്യു ജെ ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ ​എം ബ​ഷീ​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി. കൊ​ല്ലം പ്ര​സ്്ക്ല​ബി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങ് പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് ശ്രീ​നി​വാ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​ക്ര​ട്ട​റി ബി​ജു, വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ സു​ജി​ത്ത് സു​രേ​ന്ദ്ര​ന്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ് അ​യ്യൂ​ബ്, ബെ​ന​ഡി​ക്ട് ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് ഐ ​എ എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഓ​ടി​ച്ച കാ​റി​ടി​ച്ച് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ കെ ​എം ബ​ഷീ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

തെ​രു​വ് വി​ള​ക്കു​ക​ള്‍ ക​ത്താ​താ​യി​ട്ട്
ഒ​രു വ​ര്‍​ഷ​മെ​ന്ന് പ​രാ​തി

ച​വ​റ: പ​യ്യ​ല​ക്കാ​വ് -കോ​ട്ട​യ്ക്ക​കം വാ​ര്‍​ഡു​ക​ളു​ടെ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മ​ഠ​ത്തി​ല്‍ മു​ക്ക് ക​ണ്ണാ​പ്പ​ള​ളി​ത്തോ​ട് റോ​ഡി​ന്‍റെ വ​ശ​ത്തു​ള​ള തെ​രു​വ് വി​ള​ക്കു​ക​ള്‍ ക​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​രു​ന്നു.
തെ​രു​വ് വി​ള​ക്കു​ക​ള്‍ ക​ണ്ണ​ട​ച്ചി​ട്ട് ഒ​രു വ​ര്‍​ഷ​മാ​യി​ട്ടും ഇ​തി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യി​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ലെ​യെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ല്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ഇ​ത് വ​ഴി​യു​ള​ള സ​ഞ്ചാ​രം ദു​രി​ത​മാ​യി മാ​റി. പ്ര​ദേ​ശ​ത്ത് രാ​ത്രി സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യ​വും പ​തി​വാ​യി​ട്ടും അ​ധി​കൃ​ത​ര്‍ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ട​പെ​ട്ട് ന​ട​പ​ടി സ്വീ​കി​ര​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.