ക​വി നാ​ണു ഉ​പാ​ധ്യാ​യ​നെ അ​നു​സ്മ​രി​ച്ചു
Monday, August 3, 2020 10:41 PM IST
ച​വ​റ സൗ​ത്ത്: ഗ്രാ​മ​ങ്ങ​ള്‍ വി​ട്ട് ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ത​ല​മു​റ​യെ ഗ്രാ​മം ആ​ണ് എ​ല്ലാം എ​ന്നോ​ര്‍​മ്മി​പ്പി​ച്ച് ക​വി​ത​ക​ള്‍ എ​ഴു​തി​യ നാ​ണു ഉ​പാ​ധ്യാ​യ​ന്‍റെ 56-ാ മ​ത് അ​നു​സ്മ​ര​ണ വാ​ര്‍​ഷി​കം സം​ഘ​ടി​പ്പി​ച്ചു.
ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ളി കൃ​ഷ്ണ​ന്‍​കു​ട്ടി​പി​ള​ള ഗ്ര​ന്ഥ​ശാ​ല പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഓ​ണ്‍ലൈ​നി​ലൂ​ടെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കൊ​റോ​ണ രോ​ഗവ്യാ​പ​നം ന​ട​ന്ന തീ​ര​ദേ​ശ ഗ്രാ​മ​മാ​യ ക​രിം​കു​ള​ത്തി​ലെ പു​ല്ലു​വി​ള ഐ​സ​ലോ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്ന് ക​വി വി​ശാ​ഖ് വൈ​ശാ​ഖി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് വി.​എം.​രാ​ജ് മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ബ്ര​ഹ്മ​ണ്യ​ന്‍, ശാ​ന്ത​ന്‍, സു​രേ​ഷ് ബാ​ബു. ടി.​എ​ന്‍.​നീ​ലാം​ബ​ര​ന്‍, ആ​ര്‍.​സ​ന്തോ​ഷ്, ഷ​ന്മു​ഖ​ന്‍, പ്ര​സ​ന്ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ക​വി​യു​ടെ ക​വി​ത​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി വ​സ​ന്ത​കു​മാ​ര്‍ സാം​ബ​ശി​വ​ന്‍ ക​ഥാ​പ്ര​സം​ഗ​വും ക​വി​യ​ര​ങ്ങും ന​ട​ത്തി.