പ്രീ ​സ്കൂ​ൾ ശാ​ക്തീ​ക​ര​ണം ന​ട​പ്പി​ലാ​ക്കി
Thursday, August 6, 2020 11:04 PM IST
ച​വ​റ തെ​ക്കും​ഭാ​ഗം: പൊ​തുവി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്രീ ​സ്കൂ​ൾ ശാ​ക്തീ​ക​ര​ണം സ​ർ​വ ശി​ക്ഷാ​ൻ കേ​ര​ള​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോടെ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​വി​എ​ൽ​പി​എ​സ് ച​വ​റ സൗ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി. കു​ട്ടി​ക​ളു​ടെ ബൗ​ദ്ധി​ക​വും മാ​ന​സി​ക​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ ക​ഴി​വു​ക​ളെ വി​ക​സി​പ്പി​ച്ച് ശാ​സ്ത്രീ​യ​മാ​യ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.
കു​ട്ടി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​വും താ​ൽ​പ്പ​ര്യ​വും വ​ള​ർ​ത്തി വി​വി​ധ വി​കാ​സ മേ​ഖ​ല​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​വാ​ൻ സ​ഹാ​യ​ക​ര​മാ​യ വി​ധ​ത്തി​ൽ പാ​വ​മൂ​ല, സം​ഗീ​ത മൂ​ല, വാ​യ​നാ​മൂ​ല, ഗ​ണി​ത​മൂ​ല, നി​ർ​മാ​ണ മൂ​ല, എ​ന്നി​വ ആ​ക​ർ​ഷ​ക​മാ​യി സ​ജ്ജീ​ക​രി​ച്ചു. ഒ​രോ മൂ​ല​യി​ലും ക​ളി​യു​ടെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ശേ​ഷി​ക​ൾ ആ​ർ​ജി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ത​കു​ന്ന പ​ഠ​ന​സാ​മ​ഗ്രി​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്നു.
അ​ത്യ​ന്താ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളൊ​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ശീ​തീ​ക​രി​ച്ച ഈ ​ക്ലാ​സ് റും ​കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഒ​രു പു​ത്ത​നു​ണ​ർ​വാ​യി​രി​ക്കും.
വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​ബി​ൻ പോ​ൾ ക്ലാ​സ് മു​റി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ ​യേ​ശു​ദാ​സ​ൻ, പ​ഞ്ചാ​യ​ത്തം​ഗം സ​തീ​ശ​ൻ, ച​വ​റ ബി​പി​സി സ്വ​പ്ന കു​ഴി​ത്ത​ട​ത്തി​ൽ, ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് സു​പ്ര​ണ്ട് ഹ​രി​സു​ത​ൻ ഹെ​ഡ്മി​സ്ട്ര​സ് ടി ​ത​ങ്ക​ല​ത, എ​സ്എം​സി ചെ​യ​ർ​മാ​ൻ ആ​ർ രാ​ജേ​ഷ്, ച​വ​റ ബി​ആ​ർ​സി ട്ര​യി​ന​ർ​മാ​ർ, സ്കു​ളി​ലെ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ കോ​വി​ഡ് - 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു പ​ങ്കെ​ടു​ത്തു. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൊ​ല്ലം ജി​ല്ല​യി​ലെ ഏ​റ്റ​വും ജൈ​വ വൈ​വി​ധ്യ ഉ​ദ്യാ​ന​ത്തി​നു​ള്ള ഒ​ന്നാം സ്ഥാ​ന​വും സം​സ്ഥാ​ന ത​ല​ത്തി​ൽ മു​ന്നാം സ്ഥാ​ന​വും നേ​ടി​യ സ്കൂ​ളാ​ണിത്.