തുള്ളി മുറിയാതെ പെരുമഴ; ജലാശയങ്ങൾ കവിഞ്ഞു
Sunday, August 9, 2020 10:46 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ​യും ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. നി​ര​വ​ധി വീ​ടു​ക​ളും കി​ണ​റു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ത​ക​ർ​ന്നു. ക​ല്ല​ട​യാ​ർ, ഇ​ത്തി​ക്ക​ര​യാ​ർ, പ​ള്ളി​ക്ക​ലാ​ർ എ​ന്നി​വ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. തീ​ര​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 23 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു . 6 കി​ണ​റു​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​യ​തി​ൽ ആ​കെ 8.5 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം ക​ണ​ക്കാ​ക്കി.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം വീ​ടു​ക​ൾ​ഇ​ന്ന​ലെ മാ​ത്രം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത് ഏഴെ​ണ്ണം. ഇ​വി​ടെ നാല് കി​ണ​റു​ക​ൾ​ക്കും നാ​ശ​മു​ണ്ട്. ര​ണ്ട​ര ല​ക്ഷ​ത്തി​ന്‍റെ നാ​ശം ക​ണ​ക്കാ​ക്കി. കു​ന്ന​ത്തൂ​രി​ൽ അഞ്ച് വീ​ടു​ക​ൾ​ക്ക് നാ​ശ​മു​ണ്ടാ​യ​തി​ൽ 2.5 5 ല​ക്ഷ​മാ​ണ് ന​ഷ്ടം. കൊ​ല്ല​ത്ത് അഞ്ച് വീ​ടു​ക​ൾ​ക്കും ഒ​രു കി​ണ​റി​നു​മാ​ണ് നാ​ശം. ന​ഷ്ടം 1.68 ല​ക്ഷം . ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ 3 വീ​ടി​നും ഒ​രു കി​ണ​റി​നും നാ​ശ​മു​ണ്ടാ​യ​തി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം ന​ഷ്ടം ക​ണ​ക്കാ​ക്കി . പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട് ത​ക​ർ​ന്ന​തി​ൽ 30,000 രൂ​പ​യും പു​ന​ലൂ​രി​ൽ 2 വീ​ടു​ക​ൾ​ക്ക് 47000 രൂ​പ​യും ന​ഷ്ടം ക​ണ​ക്കാ​ക്കി.

മീ​നാ​ട്ട് വീ​ടു​ക​ളി​ൽ
വെ​ള്ളം ക​യ​റി

ചാ​ത്ത​ന്നൂ​ർ: തോ​രാ​തെ പെ​യ്യു​ന്ന പേ​മാ​രി മീ​നാ​ട്, ഇ​ത്തി​ക്ക​ര, ഞ​വ​രു​ർ ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ നാ​ശ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി. ഇ​ത്തി​ക്ക​ര​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഭീ​ക​ര​മാ​യ വി​ധ​ത്തി​ൽ ഉ​യ​ർ​ന്നു. ഞ ​വ​രു​ർ ക​ട​വ്, പ്ര​ദേ​ശ​ത്ത് ഇ​ത്തി​ക്ക​ര​യാ​റ് ക​ര ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.

ഇ​ത്തി​ക്ക​ര ഏ​ലാ​യി​ൽ ഷാ​ജി​യു​ടെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വീ​ട്ടു​കാ​രെ​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. മീ​നാ​ട് പ​ടി​ഞ്ഞാ​റ് ചെ​ക്കാ​ല​ഴി​കം വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ പി​ള്ള, ഹ​രി​ശ്രീ​യി​ൽ ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ കൃ​ഷി ന​ശി​ച്ചു. ക​ളി​യാ​ക്കു​ള​ത്ത് മ​രം വൈ​ദ്യു​തി ലൈ​നി​ന് മു​ക​ളി​ൽ വീ​ണ് വൈ​ദ്യു​തി ത​ട​സം ഉ​ണ്ടാ​യി.

ഇ​ത്തി​ക്ക​ര​യാ​റ് നി​റ​ഞ്ഞൊ​ഴു​കു​ന്ന​ത് ഈ ​വാ​ർ​ഡി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ക​ളി​യാ​ക്കു​ളം ഉ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മീ​നാ​ട് പ​ടി​ഞ്ഞാ​റ് വാ​ർ​ഡി​ൽ മ​ഞ്ചു​തൊ​ടി​യി​ൽ വീ​ട്, ലീ​ന തൊ​ടി​യി​ൽ വീ​ട്, ബാ​ബു തൊ​ടി​യി​ൽ വീ​ട്, ആ​ന​ന്ദ​ദാ​യി വ​യ​ലി​ൽ വീ​ട്, ഷീ​ജ, യ​മു​ന, രാ​ഘ​വ​ൻ​പി​ള്ള വ​യ​ലി​ൽ വീ​ട് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ഇ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്ക് മാ​റ്റു​ക​യും ചെ​യ്തു.

മീ​നാ​ട് വ​ലി​യ​വീ​ട് ഭാ​ഗ​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കൃ​ഷ്ണ​കു​മാ​ർ അ​റി​യി​ച്ചു.
ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് കു​മ്മ​ല്ല​ർ, മാ​മ്പ​ള്ളി​ക്കു​ന്നം, പ്ലാ​ക്കാ​ട്, ഇ​ത്തി​ക്ക​ര, മീ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.