ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡ്
Tuesday, August 11, 2020 3:12 AM IST
പു​ന​ലൂ​ര്‍: ക​ര​ള്‍ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച അറുപതുകാ​ര​ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ്. ന​ഗ​ര​സ​ഭ​യി​ലെ കോ​മ​ളം​കു​ന്ന് വാ​ര്‍​ഡി​ല്‍ സു​രേ​ഷ് ഭ​വ​നി​ല്‍ ക​ണ്ണ​ന്‍ ചെ​ട്ടി​യാ​രാ​ണ് മ​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ള്‍, മ​രു​മ​ക​ന്‍ എ​ന്നി​വ​രും ആ​ശു​പ​ത്രി​യി​ല്‍ ഇ​ദ്ദേ​ഹ​ത്തെ സ​ന്ദ​ര്‍​ശി​ച്ച വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നു​മാ​യ എം.​എ.​രാ​ജ​ഗോ​പാ​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നെ​ടു​ത്ത സ്ര​വം വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

ഫ​ലം വ​ന്ന ശേ​ഷ​മേ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കൂ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ചി​കി​ത്സ​ക്കു​ശേ​ഷം അ​ഞ്ചു​ദി​വ​സം മു​ന്‍​പാ​ണ് ഇ​ദ്ദേ​ഹ​ത്തെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വി​ടെ പ്ര​ത്യേ​ക വാ​ര്‍​ഡി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ചി​കി​ത്സ ന​ല്‍​കി​യി​രു​ന്ന​തെ​ന്ന് സൂ​പ്ര​ണ്ട് ഡോ.​ആ​ര്‍.​ഷാ​ഹി​ര്‍​ഷ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ള്‍: സു​രേ​ഷ് (ഗ​ള്‍​ഫ് ), സൂ​ര്യ. മ​രു​മ​ക​ന്‍: അ​ഭി​ലാ​ഷ്.