സി​പി​എം വ​നി​താ നേ​താ​വു​ള്‍​പ്പെ​ടെ ആ​ര്‍എ​സ്പി​യി​ല്‍ ചേ​ര്‍​ന്നു
Thursday, August 13, 2020 10:44 PM IST
ച​വ​റ സൗ​ത്ത്: സി​പി​എം വ​നി​താ നേ​താ​വു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ര്‍​എ​സ്​പി​യി​ല്‍ ചേ​ര്‍​ന്നു.​ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ച​വ​റ ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി​ന്ധു​വും പ​ത്തോ​ളം കു​ടും​ബ​ത്തി​ലെ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് സി​പി​എം വി​ട്ട് ആ​ര്‍എ​സ്പി​യി​ല്‍ ചേ​ര്‍​ന്ന​ത്.​
ദ​ള​വാ​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ര്‍എ​സ്പി ​കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഷി​ബു ബേ​ബി ജോ​ണ്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​താ​ക കൈ​മാ​റി ആ​ര്‍​എ​സ്​പി​യി​ല്‍ ചേ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക​രെ സ്വീ​ക​രി​ച്ചു. ഇ​ട​തു​പ​ക്ഷ പ്ര​ത്യ​യ ശാ​സ്ത്ര​ത്തി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​യി സി​പി​എം മാ​റി​യ​ത് കൊ​ണ്ടാ​ണ് ആ​ര്‍എ​സ്പി​യി​ല്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് പാ​ര്‍​ട്ടി വി​ട്ട​വ​ര്‍ പ​റ​ഞ്ഞു.
​ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​സ്റ്റി​ന്‍ ജോ​ണ്‍,ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​അ​നി​ല്‍​കു​മാ​ര്‍, ദി​ലീ​പ് കൊ​ട്ടാ​രം, രാ​ജ​ശേ​ഖ​ര​ന്‍​പി​ള​ള, എ​സ്. ലാ​ലു, മ​നോ​ജ് പോ​രൂ​ക്ക​ര, ബി​ന്ദു ബാ​ല​ന്‍, വ​സ​ന്ത സേ​ന​ന്‍, വി​ജ​യ​കു​മാ​ര്‍, ജോ​യി ബ​ന​ഡി​ക്ട് എ​ന്നി​വ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു