വ്യ​ത്യ​സ്ത അ​ന്വേ​ഷ​ണ രീ​തി​ക​ൾ സ്വീ​ക​രി​ച്ച​താ​യി റൂ​റ​ൽ എ​സ്പി
Friday, August 14, 2020 10:42 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​സാ​ധാാ​ര​ണ കൊ​ല​പാ​ത​ക​ത്തി​ന് വേ​റി​ട്ട അ​ന്വേ​ഷ​ണ രീ​തി ന​ട​പ്പാ​ക്കി​യാ​ണ് അ​ഞ്ച​ൽ ഉ​ത്ര വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തും കു​റ്റം തെ​ളി​യി​ച്ച​തു​മെ​ന്ന് കൊ​ല്ലം റൂ​റ​ൽ എ​സ്പി പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 82-ാം നാ​ള്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​യ​ത് സേ​ന​യു​ടെ വി​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യി​രു​ന്ന പാ​മ്പു​പി​ടു​ത്ത​ക്കാ​ര​ന്‍ സു​രേ​ഷ് കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ് മാ​പ്പ് സാ​ക്ഷി​യാ​യി​രു​ന്നു. സു​രേ​ഷി​നെ​യാ​ണ് കേ​സി​ല്‍ ഒ​ന്നാം സാ​ക്ഷി​യാ​ക്കി​യി​ട്ടു​ള്ള​ത്. സൂ​ര​ജി​ന്‍റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മ​ട​ക്കം 217 സാ​ക്ഷി​മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടു​ക​ള്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധ​നാ ഫ​ലം, സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്, കം​പ്യൂ​ട്ട​റു​ക​ളു​ടെ​യും ഹാ​ര്‍​ഡ് ഡി​സ്‌​കു​ക​ളു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം, പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്, കെ​മി​ക്ക​ല്‍ അ​നാ​ലി​സി​സ് റി​പ്പോ​ര്‍​ട്ട്, ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ലം തു​ട​ങ്ങി 230 ത​രം ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ സ​ഹി​തം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ജു​ക​ളു​ള്ള​താ​ണ് കു​റ്റ​പ​ത്രം.
ദൃ​ക്‌​സാ​ക്ഷി​യി​ല്ലാ​ത്ത കൊ​ല​പാ​ത​കം സാ​ധാ​ര​ണ​യി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ഭാ​ര്യ​യെ ജീ​വി​ത​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​നാ​യി സൂ​ര​ജ് തീ​ര്‍​ത്തും പ്‌​ളാ​നിം​ഗ് ന​ട​ത്തി​യു​ള്ള കൊ​ല​പാ​ത​ക​മാ​യി​രു​ന്നു ന​ട​ത്തി​യ​ത്. വ​ലി​യ പ​ഠ​നം ത​ന്നെ ഇ​തി​നാ​യി ന​ട​ത്തി​യി​രു​ന്നു​വെ​ന്നും എ​സ്പി വ്യ​ക്ത​മാ​യി. പാ​മ്പ് ക​ടി​ച്ചാ​ല്‍ വേ​ദ​ന അ​റി​യാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ല​ട​ക്കം പ്ര​തി എ​ടു​ത്തി​രു​ന്നു.
ചൈ​ന​യി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന വി​ദ​ഗ്ധ​ന്‍റേ​യും ഡെ​റാ​ഡൂ​ണി​ലെ വൈ​ല്‍​ഡ് ലൈ​ഫ് ഇ​ന്‍​സ്റ്റി​ട്യൂ​ട്ടി​ലെ പ്ര​ഫ.​ഡോ.​ശ​ര്‍​മ്മ​യു​ടെ​യും ഹൈ​ദ്രാ​ബാ​ദ​ട​ക്കം രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘം തേ​ടി​യി​രു​ന്നു.
പാ​മ്പി​ന്‍ വി​ഷ​ത്തെ​പ്പ​റ്റി​യും പാ​മ്പു​ക​ളെ​പ്പ​റ്റി​യും വി​ശ​ദ​മാ​യ പ​ഠ​ന റി​പ്പോ​ര്‍​ട്ടും കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം ചേ​ര്‍​ത്തി​ട്ടു​ണ്ട്. മാ​നു​ഷി​ക​മാ​യി ചെ​യ്യാ​വു​ന്ന​തെ​ല്ലാം ഈ ​കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​വും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും ഇ​ക്കാ​ര്യ​ത്തി​ല്‍ പൂ​ര്‍​ണ തൃ​പ്ത​രാ​ണെ​ന്നും എ​സ്പി പ​റ​ഞ്ഞു.