പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം ആ​രം​ഭി​ച്ചു
Friday, August 14, 2020 10:42 PM IST
കൊല്ലം: നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​മ്പ​ന സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ച്ച ചി​കി​ത്സാ കേ​ന്ദ്രം മ​ന്ത്രി ജെ ​മേ​ഴ്സി​കു​ട്ടി​യ​മ്മ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.
22 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ 100 കി​ട​ക്ക​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ക​ട്ടി​ല്‍, ബെ​ഡ്ഷീ​റ്റ്, മെ​ത്ത തു​ട​ങ്ങി​യ​വ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ല​ഭ്യ​മാ​ക്കി. ഇ​ള​മ്പ​ള്ളൂ​ര്‍, പ​ഴ​ങ്ങാ​ലം, നെ​ടു​മ്പ​ന തു​ട​ങ്ങി​യ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ലേ​ക്ക് ടെ​ലി​വി​ഷ​ന്‍, വാ​ഷി​ങ് മെ​ഷീ​ന്‍, വാ​ട്ട​ര്‍ ഹീ​റ്റ​ര്‍, വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ എ​ന്നി​വ ന​ല്‍​കി. അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ വാ​ട്ട​ര്‍ ഹീ​റ്റ​ര്‍, ബെ​ഡ്ഷീ​റ്റ് തു​ട​ങ്ങി​യ​വ നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ് നാ​സ​റു​ദ്ദീ​ന്‍ ഏ​റ്റു​വാ​ങ്ങി.