ട്രാ​ക്കി​ന്‍റെ അ​തി​ജീ​വ​നം 2020 ആ​രം​ഭി​ച്ചു
Tuesday, September 15, 2020 10:50 PM IST
കൊ​ല്ലം: ട്രാ​ക്കും എജിഎ​സ് ഫെ​സി​ലി​റ്റി മാ​നേ​ജ്‍​മെ​ന്‍റും ചേ​ർ​ന്ന് ആ​രം​ഭി​ച്ച അ​തി​ജീ​വ​നം 2020 അ​ണു​വി​മു​ക്ത കൊ​ല്ലം പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ബി ​അ​ബ്ദു​ൾ​നാ​സ​ർ സൂം ​മീ​റ്റി​ംഗി​ൽ നി​ർ​വ​ഹി​ച്ചു. കോ​വി​ഡിനെ​തി​രെ ഏ​ഴാം മാ​സ​വും ട്രാ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടൊ​പ്പം പോ​രാ​ടു​ന്നു​വെ​ന്നു​ള്ള​ത് നാ​ടി​നോ​ടു​ള്ള അ​വ​രു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണെന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

എ​ജിഎ​സ് ഫെ​സി​ലി​റ്റി മാ​നേ​ജ്‍​മെ​ന്‍റു​മാ​യി ചേ​ർ​ന്ന് ട്രാ​ക്ക് പോ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെയും വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കോ​വി​ഡ് ബാ​ധി​ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളും സ​ഹ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളും സ്റ്റീ​മി​ംഗ് ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ ന​വീ​ന രീ​തി​യി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള കെ​മി​ക്ക​ൽ ഉ​പ​യോ​ഗി​ച്ചു ഫോ​ഗിം​ഗി​ലൂ​ടെ​യാ​ണ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.​

കോ​വി​ഡി​നെ​തി​രെ​യു​ള്ള പു​തി​യൊ​രു ചു​വ​ടു വെ​പ്പാ​ണ് ട്രാ​ക്കും എ​ജിഎ​സ് ഫെ​സി​ലി​റ്റി മാ​നേ​ജ്മെ​ന്‍റും ചേ​ർ​ന്ന് ന​ട​ത്തു​ന്ന അ​തി​ജീ​വ​നം 2020 അ​ണു​വി​മു​ക്ത കൊ​ല്ലം പ​ദ്ധ​തി എ​ന്ന് അ​ദ്ദേ​ഹം കൂ‌ട്ടിച്ചേർ​ത്തു. ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് റി​ട്ട. ആ​ർടിഒ സ​ത്യ​ൻ പി. ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡിഎം ​പി.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി. ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ വ​ലി​യ​വീ​ട്, ശി​ര​സ്ത​ദാ​ർ പി. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സൂ​പ്ര​ണ്ട് കെ. ​പി. ഗി​രി​നാ​ഥ്, അ​ന​ന്തു കൃ​ഷ്ണ​ൻ, ട്രാ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ന​വാ​സ്, ര​ഞ്ജി​ത്, എ​ജിഎ​സ് ഫെ​സി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് കോ​-ഓർ​ഡി​നേ​റ്റ​ർ അ​ല​ൻ സാ​മു​വ​ൽ പ്ലാ​സി​ഡ്, ട്രാ​ക്ക് വോ​ള​ന്‍റി​യേ​ഴ്‌​സ് സ​ൽ​മാ​ൻ, റ​ഹീ​സ്, അ​ഭി​ജി​ത് എ​ന്നി​വ​ർ അ​തി​ജീ​വ​നം 2020ൽ ​പ​ങ്കാ​ളി​ക​ളാ​യി.

ക​ള​ക്ട​റു​ടെ ചേം​ബ​ർ, ഐടി സെ​ൽ, ഇ​ൻ​സ്‌​പെ​ക്ഷ​ൻ ആന്‍റ് വി​ജി​ല​ൻ​സ് വി​ഭാ​ഗം, ഫി​നാ​ൻ​സ് വി​ഭാ​ഗം, ടീം ​ക​ള​ക്ട​ർ സെ​ൽ എ​ന്നി​വ​ട​ങ്ങ​ളാ​ണ് ഇ​ന്ന് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്കും അ​ണു​ന​ശീ​ക​ര​ണം വ്യാ​പി​പ്പി​ക്കു​വാ​നാ​ണ് തീ​രു​മാ​നം.