ക​ല്ല​ട ടൂ​റി​സ​ത്തി​ന് പു​തി​യ ഉ​ണ​ർ​വ് : ഫെസിലിറ്റി സെന്‍റർ ഉ​ദ​ഘാ​ട​നം ഇ​ന്ന്
Thursday, September 17, 2020 10:45 PM IST
ശാ​സ്താം​കോ​ട്ട: ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​ല്ല​ട​യാ​റിന്‍റെ തീ​ര​ത്തെ ടൂ​റി​സ​ത്തി​നു ഒ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ല്ലേ​ജ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ട​പു​ഴ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഫെ​സി​ലി​റ്റി സെ​ന്‍റർ ആ​ണ് പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യു​ടെ ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന​ത്.

1 .29 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ഇ​ന്ന് രാ​വി​ലെ 10 ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ശാ​ല​മാ​യ ബോ​ട്ട് ലാ​​ന്‍റിംഗ് സൗ​ക​ര്യം, റ​സ്റ്റ​റന്‍റ്, ഫെ​സി​ലി​റ്റേ​ഷ​ൻ സെന്‍റ​ർ, എ​ടി​എം കൗ​ണ്ട​ർ, ടി​ക്ക​റ്റ് ബു​ക്കിംഗ് കേ​ന്ദ്രം ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​കു​ന്ന​ത്. ക​ല്ല​ട​യാ​റി​ന്‍റെ​യും മ​ൺട്രോതുരുത്തിന്‍റെയും അ​ഷ്ട​മു​ടി​യു​ടെ​യും ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​കും സെന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ക.
ശാ​സ്താം​കോ​ട്ട ത​ടാ​ക​ത്തി​ന്‍റെ ബ​ണ്ട് പ്ര​ദേ​ശ​വും ക​ല്ല​ട​യാ​റി​നോ​ട് ചേ​ർ​ന്നു​ള്ള മ​റ്റു പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളു​ടെ കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നും പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ പ​ടി​ഞ്ഞാ​റേ ക​ല്ല​ട​യി​ലെ ഫാം ​ടൂ​റി​സം, ക​ര​കൗ​ശ​ല നി​ർ​മാ​ണം തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത ടൂ​റി​സം മേ​ഖ​ല​ക്കും പു​തി​യ വാ​തി​ലു​ക​ൾ തു​റ​ക്ക​പ്പെ​ടും. കൂ​ടാ​തെ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റു കേ​ന്ദ്ര​മാ​യ മൺട്രോ​തു​രു​ത്ത് ഉ​ൾ​നാ​ട​ൻ കാ​ഴ്ച​ക​ൾ​ക്കു​ള്ള തു​ട​ക്കം കു​റി​ക്കാ​നും ഫെ​സി​ലി​റ്റി സെ​ന്‍ററി​ന് സാ​ധി​ക്കും.

പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു മു​ന്പ് കു​ന്ന​ത്തൂ​രി​നെ കി​ഴ​ക്കേ ക​ല്ല​ട​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന ക​ട​പു​ഴ ക​ട​ത്ത് ക​ട​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ജെ ​മെ​ഴ്‌​സി​കു​ട്ടി​യ​മ്മ, എം​പിമാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ ​സോ​മ​പ്ര​സാ​ദ്, ജി​ല്ല ക​ള​ക്ട​ർ ബി.അ​ബ്‌​ദു​ൾ നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും