കേ​ര​ള സെ​റാ​മി​ക്‌​സ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Sunday, September 20, 2020 11:37 PM IST
കു​ണ്ട​റ: കേ​ര​ള സെ​റാ​മി​ക്‌​സി​ന്‍റെ സ​മ​ഗ്ര​പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച പ്ലാ​ന്‍റ് നാ​ളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ല​ഞ്ച​ർ, റി​ഫൈ​നിം​ഗ്, ഫി​ൽ​ട്ട​ർ പ്ര​സ് പ്ലാ​ന്‍റു​ക​ളാ​ണ് ന​വീ​ക​രി​ച്ച​ത്. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ സ്ഥാ​പ​നം 1500 ട​ൺ ഉ​ൽ​പാ​ദ​ന​ശേ​ഷി കൈ​വ​രി​ച്ചു. 2016-17 ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ പ്ര​തി​മാ​സ ഉ​ൽ​പാ​ദ​നം 150 ട​ണ്ണോ​ളം താ​ഴ്ന്നി​രു​ന്നു. വാ​ർ​ഷി​ക​വി​റ്റു​വ​ര​വ് ശ​രാ​ശ​രി 2.5 കോ​ടി എ​ന്ന​ത് ഏ​ഴ് കോ​ടി രൂ​പ​യാ​യും ഉ​യ​ർ​ന്നു. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ പു​രോ​ഗ​തി സെ​റാ​മി​ക​സ് സ്വ​ന്ത​മാ​ക്കി.

ജ​പ്പാ​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ തു​ട​ങ്ങി​യ സെ​റാ​മി​ക്‌​സി​ന്‍റെ ക്ലേ ​ആ​ൻ​ഡ് മി​ന​റ​ൽ​സ് ഡി​വി​ഷ​ൻ സ്‌​പ്രേ ഡ്രൈ​ഡ് ക​യോ​ളി​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ പ്ലാ​ന്‍റ് ആ​യി​രു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും ജ​പ്പാ​ൻ, മ​ലേ​ഷ്യ, ദു​ബാ​യ് തു​ട​ങ്ങി നി​ര​വ​ധി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും വി​പ​ണി​യും ഉ​ണ്ടാ​യി​രു​ന്നു. 1973ൽ ​സ്ഥാ​പി​ത​മാ​യ സ്ഥാ​പ​ന​ത്തി​ൽ ന​വീ​ക​ര​ണ​വും മ​റ്റും ന​ട​ത്തി​യി​ല്ല. ഇ​തു​മൂ​ലം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മ്മി​ക്കാ​നാ​വാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു ക​മ്പ​നി. മ​ന്ത്രി ഇ ​പി ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് ക​മ്പ​നി​യു​ടെ സ​മ​ഗ്ര പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ളാ സി​റാ​മി​ക്ക്സ് ചെ​യ​ർ​മാ​ൻ വാ​യോ​ളി മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​സ​തീ​ഷ്കു​മാ​ർ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം സി.​ബാ​ൾ​ഡു​വി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.