മാ​ലി​ന്യ​സം​സ്ക​ര​ണം: പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് ലോ​കബാ​ങ്ക് അം​ഗീ​കാ​രം
Sunday, September 20, 2020 11:37 PM IST
പു​ന​ലൂ​ർ: ഖ​ര മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് ലോ​കബാ​ങ്കി​ന്‍റെ അം​ഗീ​കാ​രം. മ​ന്ത്രി കെ. ​രാ​ജു അം​ഗീ​കാ​രം ന​ഗ​ര​സ​ഭ​യ്ക്ക് ന​ൽ​കി അ​നു​മോ​ദി​ച്ചു.

ശു​ചി​ത്വ​മി​ഷ​നു​മാ​യി ചേ​ർ​ന്ന് ഖ​ര മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ നൂ​ത​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന ന​ഗ​ര​സ​ഭ​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​മാ​ണ് പു​ന​ലൂ​രി​നും കി​ട്ടി​യ​ത്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ലൂ​രി​ൽ നി​ർ​മി​ച്ച ജം​ഗി​ൾ പാ​ർ​ക്ക് മ​റ്റ് ജി​ല്ല​ക​ൾ​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ വാ​ർ​ഡു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ത​രം​തി​രി​ച്ച് പൊ​ടി​ച്ചു റോ​ഡ് ടാ​റി​ങ്ങി​നും ന​ൽ​കു​ന്നു​ണ്ട്.

പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വഹിച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ​ബീ​ന സു​ധീ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ഭാ​ഷ് ജി ​നാ​ഥ്, മു​ൻ ചെ​യ​ർ​മാ​ന്മാ​രാ​യ എം. ​എ. രാ​ജ​ഗോ​പാ​ൽ, കെ. ​രാ​ജ​ശേ​ഖ​ര​ൻ, എ​സ്. ബി​ജു, സി.​അ​ജ​യ് പ്ര​സാ​ദ്, കെ. ​പ്ര​ഭ, വി. ​ഓ​മ​ന​ക്കു​ട്ട​ൻ, കൗ​ൺ​സി​ല​ർ​മാ​ർ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.