സ​ഹോ​ദ​രി​മാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പീ​ഡ​നം; പ്ര​തി പി​ടി​യി​ൽ
Tuesday, September 22, 2020 10:49 PM IST
കൊ​ട്ടാ​ര​ക്ക​ര: വീ​ട്ടി​ൽ നി​ന്നും ക​ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ത​ട​ഞ്ഞു നി​ർ​ത്തി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ൽ വ​യ​ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്കോ​ഡ് അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള പോ​ലീ​സു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.
വ​യ​ക്ക​ൽ കു​ന്ന​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ സ​ജീ​വി​നെ (42) യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 20ന് ​രാ​വി​ലെ 10.30 ന് ​ക​മ്പം കോ​ടി​ന​ടു​ത്ത് വ​ച്ച് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. രാ​വി​ലെ ക​ട​യി​ലേ​ക്ക് പോ​യ പ​ത്തും പ​ന്ത്ര​ണ്ടും വ​യ​സു​ള്ള സ​ഹോ​ദ​രി​ക​ൾ ആ​യ പെ​ൺ​കു​ട്ടി​ക​ൾ ഒ​റ്റ​യ്ക്കേ ഉ​ള്ളൂവെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി പെ​ൺ​കു​ട്ടി​ക​ളു​ടെ പു​റ​ത്ത് ചി​ല​ന്തി​വ​ല പ​റ്റി​യി​രി​ക്കു​ന്നു എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് അ​വ​രെ അ​ടു​ത്തേ​ക്ക് വി​ളി​ച്ചുവ​രു​ത്തി പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ കി​ലോ​മീ​റ്റ​റോ​ളം പോ​ലീ​സ് സം​ഘം പി​ന്തു​ട​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നൊ​ടു​വി​ൽ പോ​ലീ​സ് സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളെ ക​ടി​ച്ചു മു​റി​വേ​ൽ​പ്പി​ക്കു​ക​യും ഉ​ണ്ടാ​യി.
ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് എ​സ് ഐ ​ര​ഞ്ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ൽ​കു​മാ​ർ ശി​വ​ശ​ങ്ക​ര​പ്പി​ള്ള സ​ജി ജോ​ൺ രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ജ​യ​കു​മാ​ർ ആ​ഷി​ർ കോ​ഹൂ​ർ ആ​ദ​ർ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.