ഏ​നാ​ത്ത് ന​ടു​ക്കു​ന്ന് പാ​ത​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്റ്റേ ​ചെ​യ്തു
Tuesday, September 22, 2020 10:49 PM IST
പ​ത്ത​നാ​പു​രം: ഏ​നാ​ത്ത് ന​ടു​ക്കു​ന്ന് പാ​ത​യു​ടെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്റ്റേ ​ചെ​യ്തു.​ ടെ​ന്‍​ഡ​റി​ന് അ​പേ​ക്ഷ ന​ല്‍​കി​യ സ്വ​കാ​ര്യ​ക​മ്പ​നി​ക​ള്‍ ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​ണ് സ്‌​റ്റേ ചെ​യ്യു​വാ​നു​ള്ള കാ​ര​ണം.​
ആ​ദ്യം ടെ​ന്‍​ഡ​റി​ന് അ​പേ​ക്ഷ ന​ല്‍​കി​യ ക​മ്പ​നി അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന് കൈ​മാ​റാ​ന്‍ കാ​ല​താ​മ​സം നേ​രി​ട്ടു. ഇ​തേ തു​ട​ര്‍​ന്ന് മ​റ്റൊ​രു ക​മ്പനി​യ്ക്ക് ടെ​ന്‍​ഡ​ര്‍ ന​ല്‍​കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു.​ ഇ​തി​നെ​തി​രെ​യാ​ണ് ആ​ദ്യക​മ്പ​നി സ്റ്റേ ​വാ​ങ്ങി​യ​ത്. ​
ര​ണ്ട് ദി​വ​സം മു​ന്‍​പ് പാ​ത​യു​ടെ വീ​തി​കൂ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ര്‍​വേ ആ​രം​ഭി​ച്ചി​രു​ന്നു. പ​ത്ത​നാ​പു​രം കാ​ട്ടി​ല്‍​ക്ക​ട​വ് മ​ല​യോ​ര പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള റോ​ഡാ​ണി​ത്.​ ഏ​നാ​ത്ത് നി​ന്നും ആ​രം​ഭി​ച്ച് മെ​തു​കും​മേ​ല്‍, ക​ടു​വാ​ത്തോ​ട്, കു​ണ്ട​യം, മ​ഞ്ച​ള്ളൂ​രി​ല്‍ എ​ത്തി ശ​ബ​രി​ബൈ​പാ​സി​ല്‍ ചേ​രു​ന്ന രീ​തി​യി​ലാ​ണ് പാ​ത. 16 കി​ലോ​മീ​റ്റ​ര്‍ പാ​ത​യി​ല്‍ പു​തി​യ ക​ലു​ങ്ങു​ക​ളും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും നി​ര്‍​മ്മി​ക്കാ​നു​ണ്ട്.​ നി​ല​വി​ല്‍ പൂ​ര്‍​ണമാ​യും ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന പാ​ത​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ദു​ഷ്്ക​ര​മാ​ണ്.