കോ​വി​ഡ് തു​ട​ര്‍ ചി​കി​ത്സ; ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് ന​ട​പ​ടി
Friday, September 25, 2020 10:20 PM IST
കൊല്ലം: ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചശേ​ഷം തു​ട​ര്‍ ചി​കി​ത്സ ന​ല്‍​കാ​തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട്ട സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ കൂ​ടി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​ത്ഥ​ത​ല ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ലാ​ണ് അ​റി​യി​പ്പ്.
ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യെ തു​ട​ര്‍​ചി​കി​ത്സ ന​ല്‍​കാ​തെ കോ​വി​ഡ് കാ​ര​ണം പ​റ​ഞ്ഞ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട്ട വി​വ​രം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഡി. വ​സ​ന്ത​ദാ​സാ​ണ് ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്. നൂ​റും അ​തി​ന് മു​ക​ളി​ലും കി​ട​ക്ക​ക​ളു​ള്ള സ്വ​കാ​ര്യ-​സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക​ള്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രെ ചി​കി​ത്സി​ക്കാ​ന്‍ ഐ​സിയു ​വാ​ര്‍​ഡു​ക​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്ന കാ​ര്യം ക​ള​ക്ട​ര്‍ ഓ​ര്‍​മ്മി​പ്പി​ച്ചു. വീ​ഴ്ച്ച വ​രു​ത്തി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്.
ജി​ല്ല​യി​ല്‍ ക്ലോ​സ്ഡ് ക്ല​സ്റ്റ​ര്‍ ഗ്രൂ​പ്പു​ക​ളു​ടെ(​സി സിജി) പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എം. ​എ. റ​ഹി​മി​നെ ക​ള​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി. സ​ബ് ക​ളക്ട​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​തി​നാ​ലാ​ണ് ചു​മ​ത​ല കൈ​മാ​റി​യ​ത്. സിസി ജി ​താ​ഴെ​ത്ത​ട്ടി​ല്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു. സി ​സി ജി ​സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റ് വ​ഴി രാ​വി​ലെ ഏ​ഴി​ന് ശേ​ഷം ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും അ​ത്യാ​വ​ശ്യ​ക്കാ​രെ​യും മാ​ത്രം ക​ട​ത്തി​വി​ട്ടാ​ല്‍ മ​തി​യെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.എ​ഡിഎം ​പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. ശ്രീ​ല​ത, പൊ​ലീ​സ് മേ​ധാ​വി​ക​ളാ​യ ടി. ​നാ​രാ​യ​ണ​ന്‍, ഹ​രി​ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.