നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി എ​തി​രെ വ​ന്ന വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
Sunday, October 18, 2020 12:49 AM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യപാ​ത​യി​ൽ ഇ​ത്തി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി എ​തി​രെ വ​ന്ന വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്.​

പി​ക്ക​പ്പ് വാ​ഹ​ന യാ​ത്രി​ക​രും അ​ഞ്ചാം​ലും​മൂ​ട് ശ​ക്തി ഏ​ജ​ൻ​സി​യി​ലെ ജീ​വ​ന​ക്കാ​രു​മാ​യ റെ​ജി, ര​മ​ണ​ൻ എ​ന്നി​വ​രെ​യും സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന ചാ​ത്ത​ന്നൂ​ർ എ​സ്​എ​ൻ കോ​ള​ജി​ന​ടു​ത്ത് കൃ​ഷ്ണാ​ല​യ​ത്തി​ൽ സു​ധ, മ​ക​ൾ ന​വ​മി എ​ന്നി​വ​രെ​യും കൊ​ട്ടി​യ​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റോ​ഡ​രി​കി​ൽ നി​റു​ത്തി​യി​ട്ടി​രു​ന്ന ഇ​ന്നോ​വ കാ​റി​ലി​ടി​ച്ചെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്ക് പ​റ്റി​യി​ല്ല. കാ​റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗ​ർ​ഭി​ണി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ത്തി​ക്ക​ര പാ​ല​ത്തി​ന​ടു​ത്ത് വേ​യിം​ഗ് ബ്രി​ഡ്ജി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കുന്നേരം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​യ്ക്ക് വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

​അ​ഞ്ചാ​ലും​മൂ​ട്ടി​ൽ നി​ന്നും ചാ​ത്ത​ന്നൂ​രി​ലേ​ക്ക് വ​ന്ന പി​ക്ക​പ്പ് വാ​നി​ലാ​ണ് ആ​ദ്യം ഇ​ടി​ച്ച​ത്. പി​ക്ക​പ്പ് വാ​ൻ​ റോ​ഡ​രി​കി​ൽ കി​ട​ന്ന ഇ​ന്നോ​വ കാ​റി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി. പി​ന്നാ​ലെ വ​ന്ന ആ​ക്ടി​വ​ സ്കൂ​ട്ട​ർ പി​ക്ക​പ്പ് വാ​നിന്‍റെ പിന്നിൽ ഇടിച്ചുകയറി. അ​പ​ക​ടത്തെ തുടർന്ന് ദേ​ശീ​യപാ​ത​യി​ൽ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.