രോ​ഗ​മു​ക്തി 718, രോഗബാധ 656
Sunday, October 18, 2020 12:49 AM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 718 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 656 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 651 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കും മൂ​ന്നു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 251 രോ​ഗ​ബാ​ധി​ത​രാ​ണു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തൃ​ക്ക​രു​വ, കു​ല​ശേ​ഖ​ര​പു​രം, മ​യ്യ​നാ​ട്, ക്ലാ​പ്പ​ന, ആ​ല​പ്പാ​ട്, ചി​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും പ​ര​വൂ​രി​ലു​മാ​ണ് കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്.

തൃ​ക്ക​രു​വ-26, കു​ല​ശേ​ഖ​ര​പു​രം-23, മ​യ്യ​നാ​ട്-19, ക്ലാ​പ്പ​ന-17, ആ​ല​പ്പാ​ട്, ചി​ത​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 14 വീ​ത​വും കു​ള​ത്തൂ​പ്പു​ഴ-13, ക​ല്ലു​വാ​തു​ക്ക​ല്‍, പേ​ര​യം, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 11 വീ​ത​വും പെ​രി​നാ​ട്-10, ഇ​ട​മു​ള​യ്ക്ക​ല്‍, നീ​ണ്ട​ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് വീ​ത​വും ഉ​മ്മ​ന്നൂ​ര്‍, വെ​ട്ടി​ക്ക​വ​ല, ശൂ​ര​നാ​ട് വ​ട​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും ക​ട​യ്ക്ക​ല്‍, ക​ര​വാ​ളൂ​ര്‍, കു​ള​ക്ക​ട, പ​ട്ടാ​ഴി, പ​വി​ത്രേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ഇ​ട്ടി​വ, എ​ഴു​കോ​ണ്‍, കു​മ്മി​ള്‍, പന്മ​ന, പ​ടി​ഞ്ഞാ​റേ ക​ല്ല​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും അ​ഞ്ച​ല്‍, ആ​ദി​ച്ച​ന​ല്ലൂ​ര്‍, പ​ത്ത​നാ​പു​രം, എ​ന്നി​വി​ട​ങ്ങി​ല്‍ അ​ഞ്ചു​വീ​ത​വും ഓ​ച്ചി​റ, ച​വ​റ, തേ​വ​ല​ക്ക​ര, നി​ല​മേ​ല്‍, പി​റ​വ​ന്തൂ​ര്‍, വെ​ള​ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ആ​ര്യ​ങ്കാ​വ്, കി​ഴ​ക്കേ ക​ല്ല​ട, ക​രീ​പ്ര, പോ​രു​വ​ഴി, മൈ​ലം, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വും രോ​ഗി​ക​ളാ​ണു​ള്ള​ത്.മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-15, പ​ര​വൂ​ര്‍-13, കൊ​ട്ടാ​ര​ക്ക​ര-7, പു​ന​ലൂ​ര്‍-5 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ള്‍.

വെ​ള​ളി​മ​ണ്‍ സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍(75), കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍ പി​ള​ള(90), പാ​ല​ത്ത​റ സ്വ​ദേ​ശി ഷാ​ഹു​ദീ​ന്‍(64) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
ജി​ല്ല​യി​ല്‍ സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​സ്‌​ക് ധ​രി​ക്കാ​ത്ത 592 പേ​ര്‍​ക്ക് എ​തി​രെ കേ​സ് എ​ടു​ത്തു. സ​ന്ദ​ര്‍​ശ​ക ഡ​യ​റി സൂ​ക്ഷി​ക്കാ​തെ 777 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന് 26 പേ​ര്‍​ക്കേ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച 14 പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 83 സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും.