ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നൂ​റാം വാ​ർ​ഷി​കാ​ച​ര​ണം ന​ട​ത്തി
Sunday, October 18, 2020 11:15 PM IST
കു​ണ്ട​റ:​ സിപിഎം കു​ണ്ട​റ ഏ​രി​യാ​ക​മ്മി​റ്റി കു​ണ്ട​റ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നൂ​റാം വാ​ർ​ഷി​കാ​ച​ര​ണം ന​ട​ത്തി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു വാ​ർ​ഷി​കാ​ച​ര​ണം. 20​പേ​രു​വീ​തം ഉ​ൾ​ക്കൊ​ണ്ട അഞ്ച് വേ​ദി​ക​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. മു​തി​ർ​ന്ന പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ മു​ത​ൽ ഇ​ളം ത​ല​മു​റ​ക്കാ​രാ​യ എ​സ്എ​ഫ്ഐ വ​രെ വി​വി​ധ വേ​ദി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

മു​ഖ്യ​വേ​ദി​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. എ​ൽ. സ​ജി​കു​മാ​ർ അ​ധ്യക്ഷ​ത​ വ​ഹി​ച്ചു. മു​തി​ർ​ന്ന സിപിഎം ​അം​ഗ​ങ്ങ​ളാ​യ ജ​നാ​ർ​ദന​ൻ ആ​ചാ​രി, ജി. ​വി​ക്ര​മ​ൻ എ​ന്നി​വ​രെ മ​ന്ത്രി ജെ. ​മെ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ആ​ദ​രി​ച്ചു.

ബി.​തു​ള​സീ​ധ​ര​ക്കു​റി​പ്പ്, എ​ൻ. എ​സ്. പ്ര​സ​ന്ന​കു​മാ​ർ, സി. ​ബാ​ൻ​ഡു​വി​ൻ, പി, ​സോ​മ​നാ​ഥ​ൻ പി​ള്ള, സി. ​സ​ന്തോ​ഷ്, ജൂ​ലി​യ​റ്റ് നെ​ൽ​സ​ൺ, സോ​മ​ൻ​പി​ള്ള, ആ​ർ. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു. ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റേ​യും പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യന്‍റേയും പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​നു​സ​മീ​പം സി​ഐടി ​യു​വി​ന്‍റേയും മു​ക്ക​ട ജം​ഗ്ഷ​നി​ൽ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റേ​യും വെ​യ്റ്റിം​ഗ് കേ​ന്ദ്ര​ത്തി​നു​സ​മീ​പം ഡിവൈഎ​ഫ് ഐ, ​എ​സ്എ​ഫ്ഐ ​സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലും വാ​ർ​ഷി​കാ​ച​ര​ണം ന​ട​ന്നു.