ഭാര്യ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ; ഭർത്താവ് അവശനിലയിൽ
Friday, October 23, 2020 12:08 AM IST
പ​ത്ത​നാ​പു​രം: ​ന​വ​ദ​മ്പ​തി​ക​ളി​ൽ ഭാര്യയെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വി​നെ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് അ​വ​ശ നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ന്നി​ക്കോ​ട് കി​ണ​റ്റി​ൻ​ക​ര കൈ​ലാ​സ​ത്ത് മേ​ലേ​തി​ൽ സു​ജി​ത്തി​ന്‍റെ ഭാ​ര്യ ദേ​വു(22)​വാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് സു​ജി​ത്തി​നെ​യാ​ണ് വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സു​ജി​ത്തി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കി​ണ​റ്റി​ൻ​ക​ര ജം​ഗ്ഷ​നി​ൽ അ​വ​ശ​നി​ല​യി​ൽ യു​വാ​വി​നെ ക​ണ്ട വി​വ​രം വീ​ട്ടി​ൽ അ​റി​യി​ക്കാ​നെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് യു​വ​തി​യെ സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

സു​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ അ​മ്മ ഓ​മ​ന മാ​ത്ര​മാ​ണു​ള്ള​ത്. സം​ഭ​വ സ​മ​യം ഇ​വ​ർ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കാ​യി പു​റ​ത്താ​യി​രു​ന്നു. അ​ഞ്ച​ൽ മാ​വി​ള സ്വ​ദേ​ശി​നി​യാ​യ ദേ​വു​വി​നെ സു​ജി​ത്ത് നാ​ലു​മാ​സം മു​മ്പാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. ജൂ​ണി​ൽ ദേ​വു​വി​നെ കാ​ണാ​നി​ല്ലെ​ന്ന് വി​വ​രി​ച്ച് ബ​ന്ധു​ക്ക​ൾ അ​ഞ്ച​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​നെ​തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യെ​ങ്കി​ലും ദേ​വു യു​വാ​വി​നൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു. കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.