ഭാ​ര്യ​യ്ക്ക് പി​ന്നാ​ലെ ഭ​ർ​ത്താ​വും മ​രി​ച്ചു
Friday, October 23, 2020 12:08 AM IST
ശാ​സ്താം​കോ​ട്ട: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ ച​ക്കു​വ​ള​ളി​യി​ൽ വ​ച്ച് ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഭാ​ര്യ മ​രി​ച്ച​തി​നു പി​ന്നാ​ലെ, ഗു​രു​ത​ര പ​രിക്കു​ക​ളേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വും മ​രി​ച്ചു. പോ​രു​വ​ഴി മ​ല​ന​ട ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​പാ​ല​നാ​ണ് (56) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ച​ക്കു​വ​ള​ളി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

പു​തി​യ​കാ​വി​ൽ ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ പോ​യ ദ​മ്പ​തി​ക​ളെ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന കാ​റി​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഭാ​ര്യ ബീ​ന അ​ന്നു​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്രീ​പാ​ല​ൻ ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ട​യാ​ണ് മ​രി​ച്ച​ത്. മ​ര​പ്പ​ണി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ശ്രീ​പാ​ല​ൻ.​സം​സ്കാ​രം ഇ​ന്ന​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു. മ​ക്ക​ൾ: ശ്രീ​നാ​ല​ക്ഷ്മി, ശ്രീ​നാ​ഥ്.