കൈ​ക്കൂ​ലി: എ​സ്ഐ പി​ടി​യി​ൽ
Sunday, October 25, 2020 10:50 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച സ്ത്രീ​ധ​ന പീ​ഡ​ന കേ​സി​ൽ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കാ​നെ​ന്ന പേ​രി​ൽ ഇ​രു​പ​ത്തി അ​യ്യാ​യി​രം​ രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വെ ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൽ​സ​ലിം വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് അ​ബ്ദു​ൽ സ​ലിം ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി നോ​ക്കി​യ​പ്പോ​ൾ പ​രാ​തി​ക്കാ​ര​നാ​യ വ​ർ​ക്ക​ല സ്വ​ദേ​ശി ഫൈ​സ​ൽ പ്ര​തി​യാ​യി ഒ​രു സ്ത്രീ​ധ​ന പീ​ഡ​ന​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം കൊ​ല്ലം ജൂ​ഡി​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് കോ​ട​തി മു​ൻ​പാ​കെ സ​മ​ർ​പ്പി​ച്ചി​രു​ന്നു.
കോ​ട​തി​യി​ൽ ഇ​പ്പോ​ൾ വി​ചാ​ര​ണ​യി​ലി​രി​ക്കു​ന്ന ഈ ​കേ​സി​ൽ മൊ​ഴി ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച അ​ബ്ദു​ൽ സ​ലി​മി​ന് കോ​ട​തി​യി​ൽ നി​ന്നും സ​മ​ൻ​സ് വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് സ​ലിം ഫോ​ണി​ൽ ഫൈസലിനെ ബ​ന്ധ​പ്പെ​ട്ടു.​കോ​ട​തി​യി​ൽ അ​നു​കു​ല​മാ​യി മൊ​ഴി ന​ൽ​കു​ന്ന​തി​നു 25000, രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു.​ഫൈ​സ​ൽ ഇ​ക്കാ​ര്യം കൊ​ല്ലം വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ഡി​വൈ​എ​സ്​പി കെ.​അ​ശോ​ക് കു​മാ​റി​നെ അ​റി​യി​ക്കു​ക​യും വി​ജി​ല​ൻ​സ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം അ​ഞ്ചോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ഒരു ജ്യൂ​വ​ല​റി​യി​ൽ വ​ച്ച് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അബ്ദുൽ സലീമിനെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സ​മ​യ​ത്തും പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും അ​ബ്ദു​ൽ സ​ലിം ര​ണ്ടു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി പ​റ​യു​ന്നു. വി​ജി​ല​ൻ​സ് കൊ​ല്ലം യൂ​ണി​റ്റ് ഡിവൈ​എ​സ്പി, ​കെ.​അ​ശോ​ക് കു​മാ​റി​നെ കു​ടാ​തെ വി​ജി​ല​ൻ​സ് സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​അ​ജ​യ​നാ​ഥ്, എ​സ്​ഐ​മാ​രാ​യ ഹ​രി​ഹ​ര​ൻ, സു​നി​ൽ, ഫി​ലി​പ്പോ​സ്, എഎ​സ്​ഐ​മാ​രാ​യ അ​ജ​യ​ൻ, ജ​യ​ഘോ​ഷ്, സു​രേ​ഷ്കു​മാ​ർ.എ​സ്, സി​പിഒമാ​രാ​യ ദീ​പ​ൻ, ശ​ര​ത് തു​ട​ങ്ങി​യ​വ​രും വി​ജി​ല​ൻ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തിയിൽ ഹാ​ജ​രാ​ക്കി.