യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വും ഭ​ർ​തൃ മാ​താ​വും അ​റ​സ്റ്റി​ൽ
Tuesday, October 27, 2020 1:43 AM IST
വ​ര്‍​ക്ക​ല: തീ​പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്നു യു​വ​തി മ​രി​ച്ചു. വ​ര്‍​ക്ക​ല പു​തു​വ​ല്‍ വീ​ട്ടി​ല്‍ ദീ​പു​വി​ന്‍റെ ഭാ​ര്യ നി​ഷ (30 ) യാ​ണു മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് ദീ​പു​വി​നെ​യും മാ​താ​വ് സു​ഭ​ദ്ര​യെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​ര​യെ റി​മാ​ൻ​ഡ് ചെ​യ്തു.

കൊ​ട്ടാ​ര​ക്ക​ര പ​ന​വേ​ലി സ്വ​ദേ​ശി​നി​യാ​യ നി​ഷ​യെ 2019 ല്‍ ​ആ​ണ് ദീ​പു വി​വാ​ഹം ക​ഴി​ച്ച​ത്. വി​വാ​ഹം ക​ഴി​ഞ്ഞ ആ​ദ്യ​നാ​ളു മു​ത​ല്‍ ഭ​ര്‍​ത്താ​വും, അ​മ്മ​യും കൂ​ടി ക്രൂ​ര​മാ​യി മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും നി​ഷ​യെ പീ​ഡി​പ്പി​ക്കു​മാ​യി​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ ​മാ​സം 23നാ​ണു നി​ഷ​യെ തീ ​പൊ​ള്ള​ല്‍ ഏ​റ്റ നി​ഷ​യെ വ​ര്‍​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ന്നു തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. 24നു ​മ​രി​ച്ചു.