സു​ജേ​ഷ് ഹ​രി​യെ ആ​ദ​രി​ച്ചു
Wednesday, October 28, 2020 11:28 PM IST
കൊ​ട്ടാ​ര​ക്ക​ര : മി​ക​ച്ച മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന ര​ച​യി​താ​വി​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യ കൊ​ട്ടാ​ര​ക്ക​ര പെ​രും​കു​ളം സ്വ​ദേ​ശി സു​ജേ​ഷ് ഹ​രി​യെ കൊ​ട്ടാ​ര​ക്ക​ര വാ​ർ​ത്ത​ക​ൾ വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ ആ​ദ​രി​ച്ചു.

സു​ജേ​ഷി​ന്‍റെ പെ​രും​കു​ള​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ് ഫ​ല​ക​വും ഷാ​ളും അ​ണി​യി​ച്ച് കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രി​ച്ച​ത്. ഗ്രൂ​പ്പ് അ​ഡ്മി​ൻ ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, ഗ്രൂ​പ്പ്‌ വ​ർ​ക്കി​ങ് ക​മ്മി​റ്റി മെ​മ്പ​ർ റി​ട്ട. ജ​യി​ൽ സൂ​പ്ര​ണ്ട് കെ ​സോ​മ​രാ​ജ​ൻ, അ​ക്ഷ​യ് കൊ​ട്ടാ​ര​ക്ക​ര, അ​ന​സ് വി​ല​യ​ന്തൂ​ർ, ഫെ​ലി​ക്സ് സാം​സ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.