സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, October 28, 2020 11:29 PM IST
കുണ്ടറ: ചി​റ്റു​മ​ല ജം​ഗ്ഷ​നി​ലെ​യും അ​ഞ്ചാ​ലും​മൂ​ട്ടി​ലെ​യും സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11 ന് മ​ന്ത്രി പി ​തി​ലോ​ത്ത​മ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി നി​ര്‍​വ​ഹി​ക്കും.

അ​ഞ്ചാ​ലും​മൂ​ട് ബ്ലോ​ക്കി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന സ​പ്ലൈ​കോ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ എം ​മു​കേ​ഷ് എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​നാ​കും. എ​ന്‍.കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം ​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​യ​ര്‍ ഹ​ണി ബ​ഞ്ച​മി​ന്‍ ആ​ദ്യ വി​ല്പ​ന ന​ട​ത്തും.

ചി​റ്റു​മ​ല ജം​ഗ്ഷ​നി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ലെ സ​പ്ലൈ​കൊ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം​എ​ല്‍എ ​അ​ധ്യ​ക്ഷ​നാ​കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും കെ ​സോ​മ​പ്ര​സാ​ദ് എം ​പി ആ​ദ്യ​വി​ല്പ​ന ന​ട​ത്തും.