വ്യ​ാവ​സാ​യി​ക രം​ഗ​ത്ത് നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​മാ​യി കെഎംഎം​എ​ൽ
Wednesday, October 28, 2020 11:29 PM IST
ച​വ​റ: വ്യാ​വ​സാ​യി​ക രം​ഗ​ത്ത് നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​മാ​യി കെ ​എം എം ​എ​ൽ . ആ​ധു​നി​ക​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ല​പ്പ​ഴ​ക്കം വ​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി മാ​റ്റി സ്ഥാ​പി​ച്ച് കൂ​ടു​ത​ൽ ക്ഷ​മ​ത കൈ​വ​രി​ക്കു​ക​യാ​ണ് കെ​എം​എം​എ​ൽ.

ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 50 കോ​ടി രൂ​പ ചി​ല​വി​ൽ നി​ർ​മ്മി​ച്ച 70 ട​ൺ പ്ര​തി​ദി​ന ശേ​ഷി​യു​ള്ള ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന് പി​ന്നാ​ലെ 14 ട​ൺ പാ​ക്കേ​ജ് ബോ​യി​ല​ർ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യും ക​മ്പ​നി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു. ക​മ്പ​നി​യു​ടെ യൂ​ട്ടി​ലി​റ്റി സെ​ക്ഷ​നി​ൽ 1984 ൽ ​സ്ഥാ​പി​ത​മാ​യ പാ​ക്കേ​ജ് ബോ​യി​ല​ർ മാ​റ്റി ഉ​യ​ർ​ന്ന ക​പ്പാ​സി​റ്റി​യു​ള്ള​തും ഊ​ർ​ജ​ക്ഷ​മ​ത കൂ​ടി​യ​തു​മാ​യ പാ​ക്കേ​ജ് ബോ​യി​ല​ർ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഈ ​ബോ​യി​ല​ർ ന​വീ​ന ക​ൺ​ട്രോ​ൾ രീ​തി​യി​ലു​ള്ള​തും പൂ​ർ​ണ​മാ​യും ഓ​ട്ടോ​മാ​റ്റി​ക്ക് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​ണ്.

പ​ഴ​യ ബോ​യി​ല​റി​ൽ നി​ന്നും ഒ​രു ട​ൺ ഓ​യി​ൽ ഉ​പ​യോ​ഗി​ച്ച് 12 ട​ൺ സ്റ്റീം ​ഉ​ൽ​പ്പാ​ദി​പ്പി​ച്ചി​രു​ന്നി​ട​ത്ത് പു​തി​യ ബോ​യി​ല​ർ 16 ട​ൺ സ്റ്റീം ​ഉ​ൽ​പ്പാ​ദി​പ്പി​ക്കും. പു​തി​യ പാ​ക്കേ​ജ് ബോ​യി​ല​ർ ഓ​യി​ലി​ലും പ്ര​കൃ​തി വാ​ത​ക​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. പു​തി​യ പാ​ക്കേ​ജ് ബോ​യി​ല​ർ ക​മ്മീ​ഷ​നിം​ഗ് ചെ​യ്ത​തോ​ടു കൂ​ടി ഓ​യി​ൽ ഉ​പ​യോ​ഗം കു​റ​യ്ക്കു​വാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ ചി​ല​വ് ഇ​ന​ത്തി​ലും ലാ​ഭം പ്ര​തീ​ക്ഷി​ക്കാം.

പ​ദ്ധ​തി​യു​ടെ ചി​ല​വ് മൂ​ന്നു കോ​ടി രൂ​പ​യാ​ണ്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഫാ​ക്ട​റി​സ് ആ​ന്‍റ് ബോ​യി​ലേ​ഴ്സ് ഡ​യ​റ​ക്ട​ർ പ്ര​മോ​ദ് നി​ർ​വ​ഹി​ച്ചു. ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ ​ച​ന്ദ്ര​ബോ​സ്, ജ​ന​റ​ൽ മാ​നേ​ജ​ർ വി ​അ​ജ​യ​കൃ​ഷ്ണ​ൻ, യൂ​ണി​റ്റ് ഹെ​ഡ് ജി ​സു​രേ​ഷ് ബാ​ബു, ഉ​ദ്യോ​ഗ​സ്ഥ​ർ, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.