പെ​ൻ​ഷ​നേ​ഴ്സ് അ​സോ​. പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Thursday, October 29, 2020 10:50 PM IST
ശാ​സ്താം​കോ​ട്ട: പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. പെ​ൻ​ഷ​ൻ പ​രി​ഷ്ക്ക​ര​ണം ന​ട​പ്പാ​ക്കു​ക, ക്ഷാ​മ​ബ​ത്താ കു​ടി​ശി​ഖ അ​നു​വ​ദി​ക്കു​ക, മെ​ഡി​സെ​പ്പ് ന​ട​പ്പി​ലാ​ക്കു​ക, പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യം കു​റ​ക്കു​വാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്വ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വ്ീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​ക്ഷോ​ഭം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.​
ഇതിന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത്ത​ല പ്ര​തി​ഷേ​ധം ര​ണ്ടിനും നി​യോ​ജ​ക മ​ണ്ഡ​ലംത​ല പ്ര​തി​ഷേ​ധം അ​ഞ്ചിനും ​ശാ​സ്താം​കോ​ട്ട സ​ബ്ട്ര​ഷ​റി​ക്ക് മു​ന്നി​ലും ന​ട​ത്തും. ബ്ളോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി ഓഫീ​സി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​മു​ഹ​മ്മ​ദ് കു​ഞ്ഞ് ദ്ഘോ​ട​നം ചെ​യ്തു.​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി. ​വി​ശ്വ​നാ​ഥ​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.