യുഡിഎ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യായ​താ​യി കോ​ൺഗ്രസ്
Thursday, November 19, 2020 10:39 PM IST
കൊ​ട്ടാ​ര​ക്ക​ര: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലും യുഡിഎ​ഫ് സീ​റ്റ് വി​ഭ​ജ​ന​വും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും പൂ​ർ​ത്തി​യാ​യ​താ​യി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭ​യി​ൽ ആ​കെ​യു​ള്ള 29 വാ​ർ​ഡു​ക​ളി​ൽ 24 ഇ​ട​ത്താ​ണ് കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 25 വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ക്കു​റി മു​സ്ലീം ലീ​ഗി​ന് ഒ​രു വാ​ർ​ഡ് വി​ട്ടു​ന​ൽ​കി. ആ​ർഎ​സ്പി മൂ​ന്ന് വാ​ർ​ഡു​ക​ളി​ലും മു​സ്ളീം ലീ​ഗും കേ​ര​ള​കോ​ൺ​ഗ്ര​സും(​ജോ​സ​ഫ്) ഓ​രോ വാ​ർ​ഡു​ക​ളി​ലും മ​ത്സ​രി​ക്കും. മൈ​ലം പ​ഞ്ചാ​യ​ത്തി​ൽ ഇ​രു​പ​ത് സീ​റ്റു​ക​ൾ ഉ​ള്ള​തി​ൽ 15 ഇ​ട​ത്ത് കോ​ൺ​ഗ്ര​സും മൂ​ന്നി​ട​ത്ത് ആ​ർഎ​സ്പി​യും ര​ണ്ടി​ട​ത്ത് ജ​ന​താ​ദ​ളും(​നാ​ഷ​ണ​ലി​സ്റ്റ്) മ​ത്സ​രി​ക്കും. കു​ള​ക്ക​ട​യി​ൽ 19 വാ​ർ​ഡു​ക​ൾ ഉ​ള്ള​തി​ൽ കോ​ൺ​ഗ്ര​സ് പ​തി​ന​ഞ്ചി​ട​ത്തും ആ​ർഎ​സ്പി ര​ണ്ടി​ട​ത്തും കേ​ര​ള കോ​ൺ​ഗ്ര​സ്(​ജോ​സ​ഫ്) ഒ​രി​ട​ത്തും മ​ത്സ​രി​ക്കും. ഒ​രു കേ​ര​ള​കോ​ൺ​ഗ്ര​സ്(​ബി) സ്ഥാ​നാ​ർ​ഥിയ്ക്ക് പി​ന്തു​ണ ന​ൽ​കും. ഉ​മ്മ​ന്നൂ​രി​ൽ ഇ​രു​പ​ത് വാ​ർ​ഡു​ക​ളി​ലും കോ​ൺ​ഗ്ര​സാ​ണ് മ​ത്സ​രി​ക്കു​ക. നെ​ടു​വ​ത്തൂ​രി​ൽ പ​തി​നെ​ട്ട് വാ​ർ​ഡു​ക​ളു​ള്ള​തി​ൽ പ​തി​നേ​ഴി​ട​ത്തും കോ​ൺ​ഗ്ര​സും ഒ​രി​ട​ത്ത് കേ​ര​ള​കോ​ൺ​ഗ്ര​സും(​ജേ​ക്ക​ബ്) മ​ത്സ​രി​ക്കും.
ക​രീ​പ്ര​യി​ൽ പ​തി​നെ​ട്ട് വാ​ർ​ഡു​ക​ൾ ഉ​ള്ള​തി​ൽ പ​തി​നേ​ഴി​ട​ത്തും കോ​ൺ​ഗ്ര​സും ഒ​രി​ട​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ്(​ജേ​ക്ക​ബ്) മ​ത്സ​രി​ക്കും. എ​ഴു​കോ​ണി​ൽ പ​തി​നാ​റി​ട​ത്തും കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കും. വെ​ളി​യ​ത്ത് ഇ​രു​പ​ത് വാ​ർ​ഡു​ക​ൾ ഉ​ള്ള​തി​ൽ പ​തി​നാ​റി​ട​ത്ത് കോ​ൺ​ഗ്ര​സ്, മൂ​ന്നി​ട​ത്ത് ആ​ർഎ​സ്പി, കേ​ര​ള​കോ​ൺ​ഗ്ര​സ്(​ജോ​സ​ഫ്) ഒ​ന്ന് എ​ന്ന ക്ര​മ​ത്തി​ൽ മ​ത്സ​രി​ക്കും. വെ​ളി​യ​ത്ത് ബ്ളോ​ക്ക് ഡി​വി​ഷ​നി​ലേ​ക്ക് ആ​ർഎ​സ്​പി​യ്ക്ക് ഒ​രു സീ​റ്റ് ന​ൽ​കി​യ​തൊ​ഴി​ച്ചാ​ൽ ബാ​ക്കി എ​ല്ലാ​യി​ട​ത്തും കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കും.
യുഡി​എ​ഫി​ൽ വ​ലി​യ ഐ​ക്യ​ത്തി​ലാ​ണ് ഈ ​തെര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളും കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യും യുഡി​എ​ഫി​ന് അ​നു​കൂ​ല വി​ധി​യെ​ഴു​ത്ത് ന​ട​ത്തു​മെ​ന്നും നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, കു​ള​ക്ക​ട രാ​ജു, ഒ.​രാ​ജ​ൻ, രാ​ജ​ൻ​ബാ​ബു, ജി.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.