നെ​ടു​വ​ത്തൂ​രി​ൽ അം​ഗ​ന​മാ​ർ
Friday, November 20, 2020 10:47 PM IST
കൊ​ട്ടാ​ര​ക്ക​ര: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നെ​ടു​വ​ത്തൂ​ർ ഡി​വി​ഷ​നി​ൽ അം​ഗ​ന​മാ​ർ അ​ങ്കം കു​റി​ക്കുന്നു. വ​ർ​ധിത വീ​ര്യ​ത്തോ​ടെ അ​ട​ർ​ക്ക​ള​ത്തി​ലി​റ​ങ്ങി​യ ഇ​വ​ർ​ക്കാ​യി അ​ര​യും ത​ല​യും മു​റു​ക്കി മു​ന്ന​ണി​ക​ളും നി​ല​യു​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. മ​ൽ​സ​ര രം​ഗ​ത്തു​ള്ള മൂ​ന്നു പേ​രും വ​നി​താ സം​ഘ​ട​നാ നേ​താ​ക്ക​ളാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ഡി​വി​ഷ​നി​ലു​ണ്ട്.​
എ​ൽഡിഎ​ഫിന് ​വേ​ണ്ടി സു​മാ ലാ​ലും യുഡിഎ​ഫ് നു ​വേ​ണ്ടി ജ​യ​ശ്രീ എ​സ്.​പി​ള്ള​യും എ​ൻഡിഎ​ക്കു വേ​ണ്ടി ദീ​പാ അ​നി​ലു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.
എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥിയാ​യ സു​മ ലാ​ൽ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നെ​ടു​വ​ത്തൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി​യും സി​പിഎം തേ​വ​ല​പ്പു​റം ലോ​ക്ക​ൽ കമ്മി​റ്റി​യം​ഗ​വു​മാ​ണ്.​ആ​ൾ ഇ​ന്ത്യ ലാ​യേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​ണ് ഈ 48 ​കാ​രി. കോ​ട്ടാ​ത്ത​ല മൂ​ഴി​ക്കോ​ട് ജ​നി​ച്ചു വ​ള​ർ​ന്ന ഇ​വ​രി​പ്പോ​ൾ വി​വാ​ഹി​ത​യാ​യി പു​ത്തൂ​രാ​ണ് താ​മ​സം.
യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ജ​യ​ശ്രീ എ​സ്.​പി​ള്ള മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​ണ്. തെര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് പു​തു​മു​ഖ​മ​ല്ല ഈ 51 ​കാ​രി.
2010 ൽ ​എ​ൽ​ഡിഎ​ഫ് കോ​ട്ട​യാ​യ വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്കു ഡി​വി​ഷ​നി​ലെ പ​വി​ത്രേ​ശ്വ​ര​ത്തു നി​ന്നും ഇ​വ​ർ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യി​രു​ന്നു. ഈ ​വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യുഡിഎ​ഫ് ഈ വ​നി​ത​യെ ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​കു​ന്ന​ത്. കൈ​ത​ക്കോ​ട് സ്വ​ദേ​ശി​നി​യാ​ണ്.
എ​ൻഡിഎ സ്ഥാ​നാ​ർ​ഥി ദീ​പാഅ​നി​ൽ സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാപി​ക​യാ​ണ്.
മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​ണ് ഈ 42 ​കാ​രി. അ​ധ്യാ​പ​ക- വി​ദ്യാ​ർ​ഥി​ ബ​ന്ധ​ങ്ങ​ളും സം​ഘ​ട​നാ ശ​ക്തി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​ജ​യ​മു​റ​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് എ​ൻ​ഡിഎ ​മു​ന്ന​ണി​യു​ടെ പ്ര​തീ​ക്ഷ.
മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​ണ് ഇ​വ​ർ. ചെ​റു പൊ​യ്ക സ്വ​ദേ​ശി​നി​യാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​ര​ണ കാ​ല​ഘ​ട്ടം മു​ത​ൽ എ​ൽഡിഎ​ഫ് മാ​ത്രം ജ​യി​ച്ചു വ​ന്നി​ട്ടു​ള്ള ഡി​വി​ഷ​നാ​ണ് നെ​ടു​വ​ത്തൂ​ർ. 45 വാ​ർ​ഡു​ക​ളാ​ണ് ഈ ​ഡി​വി​ഷ​നി​ലു​ള്ള​ത്.​
എ​ഴു​കോ​ൺ: 14, നെ​ടു​വ​ത്തൂ​ർ - 14 , പ​വി​ത്രേ​ശ്വ​രം - 17 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളു​ടെ ക​ണ​ക്ക്.