വി​ശ്വ​നാ​ഥ​ന്‍റെ വി​യോ​ഗം നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി
Saturday, November 21, 2020 11:12 PM IST
വ​ർ​ഗീ​സ്എം.​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ: ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ശ്വ​നാ​ഥ​ന്‍റെ വി​യോ​ഗം നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. പാ​ര്‍​ട്ടി​ക്കാ​ര്യ​ങ്ങ​ളും തെര​ഞ്ഞെ​ടു​പ്പ​് അവ​ലോ​ക​ന​ങ്ങ​ളും ന​ട​ത്തി​യ സ്ഥാ​നാ​ര്‍​ഥി ഇ​നി​യി​ല്ലാ​യെ​ന്ന സ​ത്യം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​തെ ബിജെപി പ്ര​വ​ര്‍​ത്ത​ക​രും.

പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ പ​റ​മ്പി​മു​ക്ക് വാ​ര്‍​ഡി​ലെ ബിജെപി ​സ്ഥാ​നാ​ര്‍​ഥി നെ​ല്ലി​പ്പ​റ​മ്പി​ല്‍ വി​ശ്വ​നാ​ഥ​നാ​ണ് വോ​ട്ട​ഭ​്യര്‍​ഥ​ന​ക്കി​ടെ മ​രി​ച്ച​ത്. ​പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം വോ​ട്ടു ചോ​ദി​ക്കു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.​ രാ​ഷ്ട്രീ​യം മ​റ​ന്ന് സൗ​മ്യ​മാ​യി​പ്പെ​രു​മാ​റു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ വാ​ര്‍​ത്ത നാ​ടി​നെ​ത്ത​ന്നെ ദു:​ഖ​ത്തി​ലും ഞെ​ട്ട​ലി​ലു​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നു ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​ന്ന വി​ശ്വ​നാ​ഥ​ന്‍റെ മ​ര​ണം മ​റ്റ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും നൊ​മ്പ​ര​ത്തി​ലാ​ഴ്ത്തി. വി​ശ്വ​നാ​ഥ​ന്‍റെ മ​ര​ണം കു​ടും​ബ​ത്തെ​പ്പോ​ലെ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഒ​രു ഗ്രാ​മ​ത്തി​ന്‍റെ​യും നൊ​മ്പ​ര​മാ​യി മാ​റു​ക​യാ​ണ്. ബിജെപി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി വെ​റ്റ​മു​ക്ക് സോ​മ​ന്‍, ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചേ​ന​ങ്ക​ര അ​ജ​യ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തേ​വ​ല​ക്ക​ര, ച​വ​റ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥിക​ളാ​യ പ്ര​സീ​ദ്, ബി.​ശ്രീ​കു​മാ​ർ, ബ്ലോ​ക്ക് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി ബി​ന്ദു ബ​ല​രാ​മ​ൻ, മ​റ്റ് നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ അ​നു​ശോ​ചി​ച്ചു.