ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഇ​ന്നു മു​ത​ൽ മൂ​കാം​ബി​കയിലേക്ക് ബ​സ് സ​ർ​വീ​സ്
Saturday, November 21, 2020 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ഇ​ന്നു മു​ത​ൽ കൊ​ല്ലൂർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലേ​ക്ക് കെഎ​സ്ആ​ർ​റ്റിസി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​ത്രി എട്ടിന് ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ് അ​ടു​ത്ത ദി​വ​സം ഉ​ച്ച​ക്ക് 12ന് ​മൂ​കാം​ബി​ക​യി​ലെ​ത്തി​ച്ചേ​രും. തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, മം​ഗ​ലാ​പു​രം, ഉ​ടു​പ്പി, മ​ണി​പ്പാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​ക്ക് ഈ ​ബ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കൊ​ട്ടാ​ര​ക്ക​ര -കൊ​ല്ലൂ​ർ ടി​ക്ക​റ്റ് നി​ര​ക്ക് 997 രൂ​പ​യാ​ണ്. ടി​ക്ക​റ്റു​ക​ൾ ഒ​ൺ​ലൈ​നാ​യി ബു​ക്കു ചെ​യ്യാം.