മൈലത്ത് ഭീഷണിയായി വിമതർ
Sunday, November 22, 2020 10:06 PM IST
കൊട്ടാരക്കര: മൈലം ഗ്രാമ പഞ്ചായത്തിൽ സിപിഎമ്മിൽ റിബൽ ഭീഷണി. പ്രമുഖരും പ്രമുഖർക്കെതിരെയും പാർട്ടി അംഗങ്ങൾ മത്സര രംഗത്തുണ്ട്. പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മൂന്നു വാർഡുകളിൽ വിമതർ മൽസര രംഗത്തുണ്ട്.
സിപിഎമ്മിന്‍റെ മുൻ വനിതാ പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ റിബൽ സ്ഥാനാർഥിയായി രംഗത്തുണ്ട്. മൈലം പത്താം വാർഡിൽ ഔദ്യോഗിക സ്ഥാനാർഥി സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി. വിജയനെതിരെയാണ് ഇപ്പോൾ സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് മൽസരിക്കുന്നത്.
കോട്ടാത്തല പടിഞ്ഞാറ് വാർഡിൽ സിപിഎം മുൻ ഏരിയാ സെക്രട്ടറിയും ഇപ്പോൾ ഏരിയാ സെന്‍റർ അംഗവുമായ എൻ. ബേബിക്കെതിരെ ലോക്കൽ കമ്മിറ്റിയംഗം എസ്.ശ്രീകുമാർ മൽസര രംഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. നാലാം വാർഡിൽ പഞ്ചായ ത്തംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ മാർഗ്രറ്റും വിമതയായി മൽസര രംഗത്തുണ്ട്.പാർട്ടി ഏരിയാ ജില്ലാ ഘടകങ്ങൾ ബന്ധപ്പെട്ടെങ്കിലും മൽസര രംഗത്ത് നിന്ന് പിൻമാറില്ല എന്ന നിലപാടിലാണ് വിമതർ.