പത്തനാപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്
Sunday, November 22, 2020 10:06 PM IST
പ​ത്ത​നാ​പു​രം: പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ത്ത​നാ​പു​രം മു​ത​ൽ പ​ള്ളി​മു​ക്ക് വ​രെ​യു​ള്ള ഭാ​ഗ​ത്തെ വ​ഴി​യാ​ത്ര​ക്കാ​ര​ട​ക്കം പ​ത്തോ​ളം പേ​ർ​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. ക​ടി​യേ​റ്റ​വ​ർ പ​ത്ത​നാ​പു​രം, പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. ഹ​സീ​ന മ​ൻ​സി​ൽ മു​ഹ​മ്മ​ദ് ഹു​സൈ​ൻ (63), ഈ​ട്ടി വി​ള​വ​ട​ക്കേ​തി​ൽ ഹു​സൈ​ൻ (54) കോ​വ​ളം സ്വ​ദേ​ശി ബി​ജു (40) മ​ഞ്ച​ള​ളൂ​ർ വ​ലി​യ മ​ഠം ശ​ശി (58) കി​ഴ​ക്കേ ഭാ​ഗം കൊ​ല്ലാ​ല അ​ക്കു വി​ലാ​സ​ത്തി​ൽ തു​ള​സി ( 59) ക​ല​ഞ്ഞൂ​ർ മ​ല്ലം​ങ്കു​ഴ മ​ധു​സ​ദ​ന​ത്തി​ൽ ത​ങ്ക​മ​ണി (69), മാ​ലൂ​ർ സ്വ​ദേ​ശി ചെ​റി​യാ​ൻ തോ​മ​സ് (69),മു​ത്ത് സ്വാ​മി (53) തു​ട​ങ്ങി പ​ത്തോ​ളം പേ​ർ​ക്കാ​ണ് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​ത്.