അ​ങ്ക​ത്ത​ട്ടി​ൽ താ​പ​നി​ല ഉ​യ​രു​ന്നു
Saturday, November 28, 2020 11:17 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ന് ഇ​നി ഒ​ന്പ​തു ദി​വ​സ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കെ അ​ങ്ക​ത്ത​ട്ടി​ൽ അ​നു​ദി​നം താ​പ​നി​ല ഉ​യ​രു​ന്നു. മൂ​ന്നാം​ഘ​ട്ട പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​തോ​ടെ രം​ഗം കൊ​ഴു​പ്പി​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ‌​ഥി​ക​ളും.

എ​ല്ലാ​യി​ട​ത്തും തീ​പാ​റും പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ടം അ​വ​സാ​നി​ക്കു​ന്പോ​ൾ മി​ക്ക​യി​ട​ത്തും ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. കോ​വി​ഡ് കാ​ല​മാ​യി​ട്ടും പ്ര​ചാ​ര​ണ​ത്തി​ൽ അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നേ​റാ​നാ​യി എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ.
സ്ക്വാ​ഡു​ക​ളു​ടെ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ല​യി​ട​ത്തും സ്ഥാ​നാ​ർ​ഥി​ക​ളോ​ട് അ​ക​ലം പാ​ലി​ച്ച് നി​ൽ​ക്കു​ക​യാ​ണ് വോ​ട്ട​ർ​മാ​ർ. അ​ഭ്യ​ർ‌​ഥ്യ​ന​യൊ​ക്കെ ഗേ​റ്റി​ലും വാ​തി​ലി​ലും വ​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​പാ​ട് സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടെ വ​ല​യ്ക്കു​ന്നു​ണ്ട്.

നേ​രി​ൽ കാ​ണാ​ൽ ക​ഴി​യാ​ത്ത​വ​രെ ഫോ​ൺ വി​ളി​ച്ചും വീ​ഡി​യോ കോ​ൾ ന​ട​ത്തി​യു​മൊ​ക്കെ​യാ​ണ് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ശ​ബ്ദ​സ​ന്ദേ​ശ​വും സാ​ധാ എ​സ്എം​എ​സും ഒ​ക്കെ പ്ര​ചാ​ര​ണ ആ​യു​ധ​മാ​ണ്. വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വീ​ഡി​യോ​ക​ളും സ​ജീ​വ​മാ​യി.

കൊ​റോ​ണ ഉ​യ​ർ​ത്തി​യ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ഇ​ത്ത​വ​ണ പൊ​തു​യോ​ഗ​ങ്ങ​ൾ പൊ​തു​വേ കു​റ​വാ​ണ്. ബൂ​ത്ത് ക​ൺ​വ​ൻ​ഷ​നു​ക​ളും കു​ടും​ബ യോ​ഗ​ങ്ങ​ളു​മാ​ണ് പ്രാ​യോ​ഗി​ക​മെ​ന്ന് എ​ല്ലാ​വ​രും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. മു​ന്ന​ണി​ക​ൾ എ​ല്ലാം കൂ​ടു​ത​ൽ ശ്ര​ദ്ധ​പ​തി​പ്പി​ക്കു​ന്ന​ത് കു​ടും​ബ യോ​ഗ​ങ്ങ​ൾ​ക്ക് ത​ന്നെ.

സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ത്തി​ന് ശേ​ഷം വൈ​കു​ന്നേ​രം അ​ത​ത് ദി​വ​സ​ത്തെ വി​ശ​ക​ല​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. പ​ണ്ടൊ​ക്കെ എ​ല്ലാം കു​റി​ച്ചു​വ​യ്ക്കു​ന്ന രീ​തി​യാ​ണ് മു​ന്ന​ണി​ക​ൾ അ​വ​ലം​ബി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​ങ്ങ​നെ​യ​ല്ല. വോ​ട്ട​ർ​മാ​രെ സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും ക​ന്പ്യൂ​ട്ട​റി​ലും ലാ​പ്ടോ​പ്പി​ലു​മൊ​ക്കെ സേ​വ് ചെ​യ്തു​ള്ള വി​ല​യി​രു​ത്ത​ലി​ലാ​ണ് എ​ല്ലാ​വ​രും.

ചു​വ​രെ​ഴു​ത്തു​ക​ൾ ഏ​താ​ണ്ട് അ​വ​സാ​നി​ച്ച് ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ഓ​രോ ദി​വ​സ​വും പു​റ​ത്തി​റ​ങ്ങു​ന്ന​ത് ബ​ഹു​വ​ർ​ണ പോ​സ്റ്റ​റു​ക​ളും ഫ്ല​ക്സു​ക​ളു​മാ​ണ്. വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ല​ട​ക്കം പോ​സ്റ്റ​റു​ക​ൾ എ​ല്ലാ​വ​രും പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മാ​ത്രം എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ട്.

സ്ഥാ​നാ​ർ‌​ഥി​ക​ളു​ടെ പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കും. ഇ​തോ​ടെ പോ​രാ​ട്ട ഭൂ​മി​യി​ൽ ചൂ​ടേ​റും. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ര്യ​മാ​യ പ​ര്യ​ട​നം ഉ​ണ്ടാ​കി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും കോ​ർ​പ്പ​റേ​ഷ​നി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളും പ​ര്യ​ട​നം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​ഭാ​ഷി​ണി​ക​ളു​ടെ പ​ട​യോ​ട്ട​ത്തി​നും ഇ​തോ​ടെ തു​ട​ക്ക​മാ​കും.

നേ​താ​ക്ക​ളു​ടെ പ​ര്യ​ട​നം എ​ല്ലാ​യി​ട​ത്തും ന​ട​ക്കു​ന്നു​ണ്ട്. കു​ടും​ബ യോ​ഗ​ങ്ങ​ളി​ൽ അ​ട​ക്കം നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. ഇ​നി അ​ധി​ക​ദി​വ​സം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ര​മാ​വ​ധി നേ​താ​ക്ക​ളെ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും. വെ​ർ​ച്വ​ൽ മീ​റ്റിം​ഗു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ര്യ​വും മു​ന്ന​ണി​ക​ൾ ആ​ലോ​ചി​ക്കു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ലാ​കാം ദേ​ശീ​യ നേ​താ​ക്ക​ൾ ആ​രും പ്ര​ചാ​ര​ണ​ത്തി​ന് ഇ​തു​വ​രെ എ​ത്തി​യി​ട്ടു​മി​ല്ല.

യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ‌​ഡി​എ എ​ന്നീ മു​ന്ന​ണി​ക​ൾ ത​മ്മി​ലാ​ണ് എ​ല്ലാ​യി​ട​ത്തും മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഈ ​മു​ന്ന​ണി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ർ​ട്ടി​ക​ളു​ടെ പ്ര​മു​ഖ​ർ ഇ​തി​ന​കം അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തു​വ​ന്ന് ക​ഴി​ഞ്ഞു.

ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ യു​ഡി​എ​ഫ് മി​ന്നു​ന്ന വി​ജ​യം കൈ​വ​രി​ക്കു​മെ​ന്നാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം അ​ത്ര​യ്ക്ക് അ​നു​കൂ​ല​മാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ട​ന്നു.

2005-ൽ ​നേ​ടി​യ ഉ​ജ്വ​ല വി​ജ​യം ഇ​ത്ത​വ​ണ​യും എ​ൽ‌​ഡി​എ​ഫി​ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​സു​ദേ​വ​ന്‍റെ അ​വ​കാ​ശ​വാ​ദം. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ട​ല​ക്കം എ​ല്ലാ സീ​റ്റു​ക​ളും ഇ​ത്ത​വ​ണ ഇ​ട​തു​മു​ന്ന​ണി​ക്കാ​യി​രി​ക്കും.

എ​ല്ലാ​യി​ട​ത്തും ഭ​രി​ക്കാ​ൻ പ​റ്റു​ന്ന രീ​തി​യി​ലു​ള്ള മു​ന്നേ​റ്റം എ​ൻ​ഡി​എ​യ്ക്ക് ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ബെ​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്.
ഇ​ത്ത​വ​ണ മ​ത്സ​രം എ​ൻ​ഡി​എ​യും എ​ൽ​ഡി​എ​ഫും ത​മ്മി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.