പോ​സ്റ്റ​റു​ക​ൾ ന​ശി​പ്പി​ക്കു​ന്നു​വെ​ന്ന്
Sunday, November 29, 2020 10:31 PM IST
ക​ല്ലു​വാ​തു​ക്ക​ൽ: ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​യി പ​രാ​തി. എ​ൽ​ഡി​എ​ഫ് -എ​ൻ​ഡി​എ മു​ന്ന​ണി​ക​ൾ പൊ​തു​ശ​ത്രു​വാ​യി കോ​ൺ​ഗ്ര​സി​നെ ക​ണ്ടാ​ണ് ഇ​ത്ത​രം ത​രം​താ​ണ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പോ​കു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ല്ലു​വാ​തു​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും ഇ​ട​ത് ബി​ജെ​പി ര​ഹ​സ്യ സ​ഖ്യ​ത്തി​ലേ​ക്ക് ആ​ണെ​ന്നും ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ന്
അ​പേ​ക്ഷ ന​ല്‍​ക​ണം

കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നാ​യി അ​പേ​ക്ഷ ന​ല്‍​ക​ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബാ​ല​റ്റി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ ബാ​ല​റ്റി​ന് ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി​ക്കു​മാ​ണ് ഫോ​റം 15 ല്‍ ​അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്.
മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലെ ബാ​ല​റ്റി​ന് അ​ത​ത് വ​ര​ണാ​ധി​കാ​രി​ക്കും ന​ല്‍​ക​ണം. ഗ്രാ​മ-​ബ്ലോ​ക്ക്-​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബാ​ല​റ്റു​ക​ള്‍​ക്കാ​യി പ്ര​ത്യേ​കം പ്ര​ത്യേ​കം അ​പേ​ക്ഷ​ക​ള്‍ ന​ല്‍​ക​ണ​മെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.