പോ​ലീ​സു​കാ​ര​നെ കു​ത്തിയ പ്ര​തി​ക്ക് 13 വ​ർ​ഷം തടവ്
Monday, November 30, 2020 10:20 PM IST
കൊല്ലം: പോ​ലീ​സു​കാ​ര​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക്ക് 13 വ​ർ​ഷം തടവ് ശി​ക്ഷ. കു​ണ്ടറ ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓഫീ​സ​ർ ആ​യിരുന്ന അ​നി​ൽ​കു​മാ​റി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി സ​ന്തോ​ഷ് എ​ന്ന മ​ഹേ​ന്ദ്ര​നെയാണ് കോ‌ടതി ശി​ക്ഷി​ച്ചത്.
2019 ഫെബ്രുവരി ഒന്പതിന് ആയിരുന്നു സംഭവം. ഡ്യൂ​ട്ടി​യി​ൽ ആ​യി​രു​ന്ന അ​നി​ൽ​കു​മാ​ർ പ്ര​തി​ സ​ന്തോ​ഷി​നെ പി​ടി​കൂടാപ്പ​ൻ കു​ണ്ട റ ​പാ​ട്ട​മു​ക്ക് കോ​ള​നി​യി​ൽ എസ്ഐ വിദ്യാധിരാജുവിനോടും മൂന്നു പോ​ലീ​സു​കാ​രോടുമൊപ്പം എത്തിയപ്പോൾ പി​ച്ചാ​ത്തി എ​ടു​ത്ത് കു​ത്ത​ ുക​യാ​യി​രു​ന്നു. കേ​സി​ൽ 13 സാ​ക്ഷി​ക​ളെ വി​സ്തി​രി​ക്കു​ക​യും 25 ഓ​ളം രേ​ഖ​ക​ൾ പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കുകയും ചെയ്തു.
10 ​വ​ർ​ഷ​ം തടവും ഇ​രു​പ​തി​നാ​യി​രം രൂ​പ​ പിഴയും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആറു മാ​സം അ​ധി​ക​ത​ട​വും കൊ​ല്ലം ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എം. ​സു​ലേ​ഖ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ട ി അ​ഡ്വ. കെ.​ബി. മ​ഹേ​ന്ദ്ര, അ​ഡ്വ. പ്ര​വീ​ണ്‍ അ​ശോ​ക് എ​ന്നി​വ​ർ ഹാ​ജ​രാ​യി.