കൊ​ലപാതക​കേ​സിലെ പ്ര​തി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ൽ
Monday, November 30, 2020 10:20 PM IST
കൊ​ട്ടി​യം: കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യെ 14 വ​ർ​ഷ​ത്തി​നു ശേ​ഷം കൊ​ട്ടി​യം പോ​ലീ​സ് അ​റ​ സ്റ്റ് ചെ​യ്തു. മ​യ്യ​നാ​ട് ആ​ലു​മൂ​ട് ടി​സാ​രി മ​ൻ​സി​ലി​ൽ ന​സീ​റി (43)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
2006-ൽ ​ത​ഴു​ത്ത​ല സ്വ​ദേ​ശി​യാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള ( 45)യെ​യാ​ണ് ന​സീ​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ജാ​മ്യം നേ​ടി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ നി​ന്നും അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും മു​ങ്ങുക​യാ​യി​രു​ന്നു. ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ യു. പി. വിപി​ൻ​കു​മാ​ർ കൊ​ട്ടി​യം പ്രി​ൻ​സി​പ്പാ​ൽ എ​സ്ഐ സു​ജി​ത് ജി നാ​യ​ർ, എ​സ്ഐ ശി​വ​പ്ര​സാ​ദ് എ​എ​സ് ഐ ശ​ശി​ധര​ൻ പി​ള്ള, ജാ​ന​സ് പി. ​ബേ​ബി, സി​പി​ഓ മാ​രാ​യ സു​ബാ​ഷ് മ​നു എ​ന്നി​വ​ര​ട​ങ്ങുന്ന ​പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.