നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​ന​മി​ടി​ച്ച് നാ​ലു ക​ട​ക​ൾ ത​ക​ർ​ന്നു
Monday, November 30, 2020 10:22 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യപാ​ത​യി​ൽ കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​നി​ടി​ച്ച് നാ​ലു ക​ട​ക​ൾ ത​ക​ർ​ന്നു.​ വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ടം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​ട്ടു​ണ്ട്.

ച​ന്ത​മു​ക്കി​ലെ ചോ​യ്സ് ഗോ​ൾ​ഡ് ക​വ​റിം​ഗ്, നി​സാം ടെ​ക്സ്റ്റ​യി​ൽ​ൽ​സ്, മൊ​ബ​യി​ൽ ഷോ​പ്പ്, ചി​പ്സ് ക​ട എ​ന്നി​വ​യാ​ണ് ത​ക​ർ​ന്ന​ത്. ​പ്ര​ധാ​ന റോ​ഡി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 1.30 ന​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലോ​ഡു​മാ​യി വ​ന്ന പി​ക്ക​പ്പ് വാ​ൻ മ​റ്റൊ​രു വാ​ഹ​ന​ത്തി​നു സൈ​ഡു കൊ​ടു​ക്ക​വേ നി​യ​ന്ത്ര​ണം വി​ട്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. രാ​ത്രി​യാ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​രും ന​ട​ത്തി​പ്പു​കാ​രു​മി​ല്ലാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.