മു​സ്ലീം ലീ​ഗ് ന​ട​പ​ടി​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി
Tuesday, December 1, 2020 10:25 PM IST
ച​വ​റ: ച​വ​റ​യി​ൽ മു​സ്ലീം ലീ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി​യ്ക്കെ​തി​രെ മു​സ്ലീം ലീ​ഗ് ച​വ​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി രം​ഗ​ത്ത്. മു​സ്ലീം ലീ​ഗ് ച​വ​റ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന ര​ണ്ട് സ്ഥാ​നാ​ർഥി​ക​ളെ സ​സ്പെ​ന്‍റ് ചെ​യ്ത ന​ട​പ​ടി​യ്ക്കെ​തി​രെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​ര​സ്യ​മാ​യി രം​ഗ​ത്ത് വ​ന്ന​ത്.
ച​വ​റ പ​ഞ്ചാ​യ​ത്തി​ൽ മു​കു​ന്ദ​പു​രം, വ​ട്ട​ത്ത​റ വാ​ർ​ഡു​ക​ളി​ൽ മു​സ്ലീം ലീ​ഗി​ന് യു​ഡി​എ​ഫ് സീ​റ്റ് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ലീ​ഗ് സ്വ​ത​ന്ത്ര്യ സ്ഥാ​നാ​ർ​ഥി​ക​ളാ​യി സി​യാ​ദ് റാ​ബി​യ, ഷൈ​ല റ​ഷീ​ദ് എ​ന്നി​വ​ർ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ മ​ത്സ​രി​ക്കാ​ൻ ത​യാറാ​കു​ക​യാ​യി​രു​ന്നു.
പ്ര​ചാര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ര​ണ്ട് സ്ഥാ​നാ​ർഥി​ക​ളെ സ​സ്പെ​ന്‍റ് ചെ​യ്ത മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി​യോ​ട് യോ​ജി​ക്കാ​ൻ ക​ഴി​യു​ക​യി​ല്ലെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഹാ​മി​ദ്, പ​ഞ്ചാ​യ​ത്ത് കമ്മിറ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​യാ​ദ് റാ​ബി​യ, വൈ​സ് പ്ര​സി​ഡന്‍റ് അ​നി​ൽ വ​ട്ട​ത്ത​റ, ജോ​യിന്‍റ് സെ​ക്ര​ട്ട​റി റ​ഷീ​ദ്, യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളാ​യ സ​ഹ​ൽ പ​റ​മ്പി​ൽ, റെ​നീ​സ് എ​ന്നി​വ​ർ പത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു .
വ​ർ​ഷ​ങ്ങ​ളാ​യി യു​ഡിഎ​ഫി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടും ച​വ​റ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗി​ന് ഒ​രു സീ​റ്റ് പോ​ലും ന​ൽ​കാ​ൻ യു​ഡി​എ​ഫ് നേ​തൃ​ത്വം ത​യ്യാ​റാ​യി​ട്ടി​ല്ല. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ പൂ​ർണ സ​മ്മ​ത​ത്തോ​ടെ ഏ​ണി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച സ്ഥാ​നാ​ർഥിക​ളെ സ​സ്പെന്‍റ് ചെ​യ്യാ​നു​ള​ള അ​ധി​കാ​രം മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കി​ല്ലെന്നും മേ​ൽ​ഘ​ട​ക​ത്തി​നാ​ണ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി​യി​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്.