കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 265 ബൂ​ത്തു​ക​ള്‍
Tuesday, December 1, 2020 10:26 PM IST
കൊല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 55 ഡി​വി​ഷ​നു​ക​ളി​ലാ​യി 265 പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ണ്ട്. തെ​ക്കേ​വി​ള ഡി​വി​ഷ​നി​ലാ​ണ് കൂ​ടു​ത​ല്‍ പോ​ളിംഗ് ബൂ​ത്തു​ക​ള്‍, ഏ​ഴെണ്ണം. അ​ഞ്ചാ​ലും​മൂ​ട്, പു​ന്ത​ല​ത്താ​ഴം, തെ​ക്കും​ഭാ​ഗം, പോ​ര്‍​ട്ട്, ത​ങ്ക​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റ് പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ള്‍ വീ​ത​മു​ണ്ട്. 28 ഡി​വി​ഷ​നു​ക​ളി​ല്‍ വ​നി​താ സം​വ​ര​ണ​മാ​ണു​ള്ള​ത്. കോ​ര്‍​പ്പ​റേ​ഷ​നി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം തേ​വ​ള്ളി മോ​ഡ​ല്‍ ബി ​എ​ച്ച് എ​സ് എ​സ് ആ​ണ്.

ബൈ​ക്ക് ത​ക​ർ​ത്തു

കൊല്ലം: തേ​വ​ള്ളി ഡി​വി​ഷ​നി​ലെ യു​ഡി​എ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​യാ​യ മ​ണി​ക​ണ്ഠ​ന്റെ ബൈ​ക്ക് ത​ക​ർ​ത്തു. അ​ടു​ത്ത കാ​ല​ത്ത് ബി​ജെ​പി​യി​ൽ നി​ന്നും രാ​ജി വെ​ച്ച് കോ​ൺ​ഗ്ര​സ്സി​ൽ ചേ​ർ​ന്ന​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് മ​ണി​ക​ണ്ഠ​ന്റെ ബൈ​ക്ക് ത​ക​ർ​ത്ത​തെ​ന്ന് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ആ​രോ​പി​ച്ചു.
പ​രാ​ജ​യ​ഭീ​തി പൂ​ണ്ടവർ അ​ക്ര​മം ആ​വ​ർ​ത്തി​ച്ചാ​ൽ ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്ന് തേ​വ​ള്ളി ഡി​വി​ഷ​ൻ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡി ​ഗീ​താ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

പ്ര​ച​ാര​ണം ന​ട​ത്തി

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യു ​ഡി എ​ഫ് ബ്ലോ​ക്ക് ഡി​വി​ഷ​ൻ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥാ​നാ​ർ​ത്ഥി​ക​ളെ നേ​രി​ൽ ക​ണ്ട് തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥിക​ൾ​ക്ക് വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ഥിക്കു​ക​യും ചെ​യ്തു.​ രാ​വി​ലെ ഒന്പതിന് ​പ​വി​ത്രേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച യാ​ത്ര കു​ന്ന​ത്തു​ർ, പോ​രു​വ​ഴി, ശൂ​ര​നാ​ട് വ​ട​ക്ക്, തെ​ക്ക്, മൈ​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട, പ​ടി. ക​ല്ല​ട, കി​ഴ​ക്കേ ക​ല്ല​ട, മ​ൺ​ട്രോ​തു​രു​ത്ത് തു​ട​ങ്ങി​യ പ​ത്ത് പ​ഞ്ചാ​യ​ത്തുക​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്.