കോ​ഴ​ഞ്ചേ​രി​യി​ൽ പോ​രാ​ട്ടം ശ്ര​ദ്ധേ​യ​മാ​ക്കാൻ പ്രമുഖർ
Thursday, December 3, 2020 10:30 PM IST
കോ​ഴ​ഞ്ചേ​രി: എ​ൽ​ഡി​എ​ഫി​ൽ സി​പി​എ​മ്മും സി​പി​ഐ​യും നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി​യി​ൽ യു​ഡി​എ​ഫി​ലും പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​തി​ല്ല. ഫ​ല പ്ര​ഖ്യാ​പ​ന​ത്തേ തു​ട​ർ​ന്നു​ണ്ടാ​കാ​നി​ട​യു​ള്ള രാ​ഷ്ട്രീ​യ വ​ടം​വ​ലി​ക​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​വ​ണ കോ​ഴ​ഞ്ചേ​രി​യി​ലെ പോ​ര്. 13 വാ​ർ​ഡു​ക​ളി​ലും ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ്.
വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്, സി​പി​എം ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ മാ​ത്രം വ​ഹി​ച്ചി​രു​ന്നപ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തി​ന് ഇ​ത്ത​വ​ണ പു​തി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ​ത്തു​മെ​ന്ന സൂ​ച​ന ഇ​പ്പോ​ൾ ത​ന്നെ​യു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​മു​ഖ​രെ മ​ത്സ​രി​പ്പി​ക്കാ​ൻ ഇ​രു​മു​ന്ന​ണി​ക​ളും ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്തു.
കോ​ൺ​ഗ്ര​സ് നി​ര​യി​ൽ കെ​പി​സി​സി അം​ഗ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​കെ. റോ​യ്സ​ണാ​ണ് പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി. സി​പി​എ​മ്മി​ലെ ബി​ജി​ലി പി. ​ഈ​ശോ, സി​പി​ഐ​യി​ലെ പ്ര​കാ​ശ് കു​മാ​ർ, കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ലെ കു​ര്യ​ൻ മ​ട​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​രും ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. എ​ൻ​ഡി​എ‍​യും ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് ന​ട​ത്തു​ന്ന​ത്.
ക്ലാ​സി​ക്ക​ൽ മ​ത്സ​രം ന​ട​ക്കു​ന്ന തെ​ക്കേ​മ​ല സൗ​ത്ത് വാ​ർ​ഡി​ൽ സി​പി​എ​മ്മി​ലെ സോ​ണി കൊ​ച്ചു​തു​ണ്ടി​ലി​നെ​തി​രെ​യാ​ണ് കെ. ​കെ. റോ​യി​സ​ണ്‍ മ​ത്സ​രി​ക്കു​ന്ന​ത്. സോ​ണി ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ മെം​ബ​റാ​യി​രു​ന്നു. മു​ൻ പ​ഞ്ചാ​യ​ത്തു മെം​ബ​റാ​യ എം. ​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ​നാ​യ​രെ​യാ​ണ് എ​ൻ​ഡി​എ സ​ഖ്യം രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. മൂ​ന്നു​പേ​രും ഇ​തേ വാ​ർ​ഡു​കാ​രാ​ണെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.
പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡാ​യ പാ​ന്പാ​ടി​മ​ണ്ണി​ൽ മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​പി​എ​മ്മി​ലെ ബി​ജി​ലി പി. ​ഈ​ശോ​യും യു​ഡി​എ​ഫി​ന്‍റെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ സി​റി​ൽ സി. ​മാ​ത്യു​വും ത​മ്മി​ലാ​ണ് മ​ത്സ​രം. ബി​ജെ​പി​ക്ക് വ്യ​ക്ത​മാ​യ കൈ​യൊ​പ്പു​ള്ള ഈ ​വാ​ർ​ഡി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഷാ​ജി പ​ള്ളി​പ്പീ​ടി​ക​യി​ലാ​ണ് എ​ൻ​ഡി​എ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.
സി​പി​എ​മ്മും സി​പി​ഐ​യും ഔ​ദ്യോ​ഗി​ക ചി​ഹ്ന​ത്തി​ൽ നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ക​യാ​ണ് വ​നി​താ സം​വ​ര​ണ വാ​ർ​ഡാ​യ കു​ര​ങ്ങു​മ​ല​യി​ൽ. "ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം' ചി​ഹ്ന​ത്തി​ൽ സു​നി ഷാ​ജി സി​പി​എ​മ്മി​നു വേ​ണ്ടി​യും "അ​രി​വാ​ൾ നെ​ൽ​ക്ക​തി​ർ' ചി​ഹ്ന​ത്തി​ൽ ശ്രീ​വി​ദ്യാ ബാ​ല​ൻ സി​പി​എ​യ്ക്കു​വേ​ണ്ടി​യും മ​ത്സ​രി​ക്കു​ന്പോ​ൾ കോ​ണ്‍​ഗ്ര​സി​ലെ സു​നി​താ ഫി​ലി​പ്പ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും ബി​ജെ​പി​യി​ലെ ശ്രു​തി പ്ര​സാ​ദും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
സി​പി​ഐ​യു​ടെ ഗ്ലാ​മ​ർ താ​ര​മാ​യ മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​പ്ര​കാ​ശ്കു​മാ​ർ "അ​രി​വാ​ൾ നെ​ൽ​ക്ക​തി​ർ' ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തോ​ടു​കൂ​ടി നാ​ലാം വാ​ർ​ഡാ​യ കോ​ള​ജ് വാ​ർ​ഡ് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. എം.​എ​സ്. പ്ര​കാ​ശ്കു​മാ​റി​ന് സീ​റ്റ് ന​ല്കാ​തി​രി​ക്കാ​ൻ വേ​ണ്ടി​യു​ള്ള സി​പി​എ​മ്മി​ന്‍റെ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​ന്ന​ണി​ബ​ന്ധം ത​ക​ർ​ന്ന​തെ​ന്ന പ്ര​ച​ര​ണ​വു​മാ​യി​ട്ടാ​ണ് സി​പി​ഐ രം​ഗ​ത്തു​ള്ള​ത്. ജ​ന​താ​ദ​ളി (സെ​ക്കു​ല​ർ)​ലെ ബി​ജോ പി. ​മാ​ത്യു​വാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ നി​ജി​ത് വ​ർ​ഗീ​സ് മ​ത്സ​രി​ക്കു​ന്നു.
ഒ​ന്നാം വാ​ർ​ഡാ​യ കീ​ഴു​ക​ര പ​ട്ടി​ക​ജാ​തി സം​വ​ര​ണ വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ പി. ​വി. ശാ​ന്ത​മ്മ​യും യു​ഡി​എ​ഫി​ന്‍റെ മ​നോ​ജ് കോ​ഴ​ഞ്ചേ​രി​യു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വ​ർ ഉ​ൾ​പ്പെ​ടെ ഈ ​വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന അ​ഞ്ചു​പേ​രും സ്വ​ത​ന്ത്ര ലേ​ബ​ലി​ലാ​ണ്. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​യി​ലെ അ​സം​തൃ​പ്ത​രു​ടെ പി​ന്തു​ണ​യോ​ടെ റ്റി. ​റ്റി. വാ​സു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്നു. ര​ണ്ടാം വാ​ർ​ഡാ​യ മേ​ലു​ക​ര​യി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്നു. മു​ൻ പ​ഞ്ചാ​യ​ത്തം​ഗം അ​നൂ​പ് ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ കെ. ​എ​ൻ. പ്ര​മോ​ദ്കു​മാ​റും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ പ​ഞ്ചാ​യ​ത്തം​ഗം സു​മി​ത​യും മ​ത്സ​രി​ക്കു​ന്ന​ത്.
മൂ​ന്നാം വാ​ർ​ഡി​ൽ സി​പി​എം​എ​ൽ (റെ​ഡ്ഫ്ളാ​ഗ്)​ലെ മോ​ളി ജോ​സ​ഫ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും ജി​ജി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും മ​ത്സ​രി​ക്കു​ന്നു. മോ​ളി ജോ​സ​ഫ് മു​ൻ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​കൂ​ടി​യാ​ണ്.
ഏ​ഴാം വാ​ർ​ഡാ​യ കോ​ഴ​ഞ്ചേ​രി ഈ​സ്റ്റി​ൽ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ കു​ര്യ​ൻ മ​ട​യ്ക്ക​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സി ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ റോ​യി ഫി​ലി​പ്പും മ​ത്സ​രി​ക്കു​ന്നു. ഇ​രു​മു​ന്ന​ണി​യി​ലെ​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​വാ​ർ​ഡി​നു​ണ്ട്.
എ​ട്ടാം വാ​ർ​ഡാ​യ ചേ​ക്കു​ള​ത്ത് എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി​യാ​യ മേ​രി​ക്കു​ട്ടി ടീ​ച്ച​ർ എ​ൽ​ഡി​എ​ഫി​ലും ശോ​ശാ​മ്മ ഈ​പ്പ​ൻ യു​ഡി​എ​ഫി​ലും മ​ത്സ​രി​ക്കു​ന്നു.
ഒ​ന്പ​താം വാ​ർ​ഡാ​യ വ​ഞ്ചി​ത്ര​മ​ല​യി​ൽ റാ​ണി കോ​ശി യു​ഡി​എ​ഫ് , ത്രേ​സ്യാ​മ്മ യോ​ഹ​ന്നാ​ൻ എ​ൽ​ഡി​എ​ഫ് എ​ന്നി​വ​ർ ത​മ്മി​ലാ​ണ് മ​ത്സ​രം.
12-ാം വാ​ർ​ഡ് വ​നി​താ​സം​വ​ര​ണ മ​ണ്ഡ​ല​മാ​യ തെ​ക്കേ​മ​ല ടൗ​ണി​ലും ഇ​രു​മു​ന്ന​ണി​യി​ലെ കേ​ര​ള കോ​ൺ​ഗ്ര​സു​ക​ൾ ത​മ്മി​ലാ​ണ് മ​ത്സ​രം. ’ര​ണ്ടി​ല’ ചി​ഹ്ന​ത്തി​ൽ മോ​ളി തോ​മ​സ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും ’ചെ​ണ്ട’ ചി​ഹ്ന​ത്തി​ൽ സാ​ലി ഫി​ലി​പ്പ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും മ​ത്സ​രി​ക്കു​ന്നു.
13-ാം വാ​ർ​ഡാ​യ കോ​ഴ​ഞ്ചേ​രി ടൗ​ണ്‍ വ​നി​താ​സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ൽ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ല​താ ചെ​റി​യാ​ൻ (എ​ൽ​ഡി​എ​ഫ് ) ജി​ബി തോ​മ​സ് (യു​ഡി​എ​ഫ്) എ​ൻ​ഡി​എ ഗീ​തു മു​ര​ളി (എ​ൻ​ഡി​എ) മു​ൻ പ​ഞ്ചാ​യ​ത്തം​ഗം എം. ​ജി. പ​ത്മാ​വ​തി (സ്വ​ത​ന്ത്ര) എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫ് ആ​റു സീ​റ്റു​ക​ളു​മാ​യി ഭ​ര​ണം ന​ട​ത്തി.
സി​പി​എ​മ്മി​നു പ്ര​സി​ഡ​ന്‍റും സ്ഥാ​ന​വും സി​പി​ഐ​യ്ക്കു പ്ര​സി​ഡ​ന്‍റു സ്ഥാ​ന​വും ല​ഭി​ച്ചു. യു​ഡി​എ​ഫി​ന് അ​ഞ്ചം​ഗ​ങ്ങ​ളും ബി​ജെ​പി​ക്ക് ര​ണ്ടു​പേ​രു​മു​ണ്ടാ​യി​രു​ന്നു.