തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ഘ​ട്ട​ത്തി​ൽ കോ​വി​ഡ് വ്യാ​പ​ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്
Thursday, December 3, 2020 10:31 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം അ​ടു​ക്കു​മ്പോ​ള്‍ പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ങ്കി​ലും ഈ ​സ​മ​യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ മ​റ​ക്ക​രു​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം വ​ന്‍​തോ​തി​ലു​ള​ള രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​തി​ന് സാ​ധ്യ​ത​യു​ണ്ട്.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു​വേ​ണം സ്ഥാ​നാ​ര്‍​ഥി​ക​ളും മ​റ്റ് പ്ര​വ​ര്‍​ത്ത​ക​രും ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തേ​ണ്ട​ത്. ഭ​വ​ന സ​ന്ദ​ര്‍​ശ​ന സം​ഘ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി ഉ​ള്‍​പ്പെ​ടെ പ​ര​മാ​വ​ധി അ​ഞ്ചു​പേ​ര്‍ മാ​ത്ര​മേ പാ​ടു​ള​ളൂ. വീ​ടു​ക​ള്‍​ക്കു​ള​ളി​ല്‍ പ്ര​വേ​ശി​ക്കാ​തെ ര​ണ്ടു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ച്ച് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ക.
എ​ല്ലാ അം​ഗ​ങ്ങ​ളും മൂ​ക്കും വാ​യും മൂ​ട​ത്ത​ക്ക​വി​ധം ശ​രി​യാ​യ രീ​തി​യി​ല്‍ മാ​സ്‌​ക് ധ​രി​ക്കു​ക​യും, പ​ര​സ്പ​രം അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം. സം​സാ​രി​ക്കു​മ്പോ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​സ്‌​ക് താ​ഴ്ത്ത​രു​ത്. കൈ​ക​ള്‍ ഇ​ട​യ്ക്കി​ട​യ്ക്ക് സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം.. പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങ​രു​ത്. ഹാ​രം, ബൊ​ക്കെ, നോ​ട്ടു​മാ​ല, ഷോ​ള്‍ തു​ട​ങ്ങി​യ​വ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണം. പൊ​തു​യോ​ഗ​ങ്ങ​ള്‍, കു​ടും​ബ​യോ​ഗ​ങ്ങ​ള്‍ എ​ന്നി​വ കോ​വി​ഡ്-19 നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു മാ​ത്ര​മേ ന​ട​ത്താ​വൂ. ജാ​ഥ, ആ​ൾ​ക്കൂ​ട്ടം, കൊ​ട്ടി​ക്ക​ലാ​ശം എ​ന്നി​വ കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.
പ്ര​ചാ​ര​ണ​ശേ​ഷം വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ ഉ​ട​ന്‍ വ​സ്ത്ര​ങ്ങ​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കി ഉ​ണ​ക്കി​യ​ശേ​ഷം ഉ​പ​യോ​ഗി​ക്കു​ക.
കു​ളി​ച്ചു വൃ​ത്തി​യാ​യ ശേ​ഷം മാ​ത്രം മ​റ്റു​ള​ള​വ​രു​മാ​യി ഇ​ട​പെ​ടു​ക. കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ള്‍, ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല്‍ പോ​കാ​തെ ഫോ​ണ്‍, സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ക. സ്ഥാ​നാ​ര്‍​ഥി കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ല്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കു​ക. പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നു ശേ​ഷം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​ത്ര​മേ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പാ​ടു​ള​ളൂ​വെ​ന്നും ഡി​എം​ഒ അ​ഭ്യ​ർ​ഥി​ച്ചു.