ത​പാ​ൽ വോ​ട്ടി​നു ല​ഭി​ച്ച​ത് 1279 അ​പേ​ക്ഷ​ക​ൾ
Friday, December 4, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ മു​നി​സി​പ്പ​ൽ, ബ്ലോ​ക്ക് ത​ല​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ ല​ഭി​ച്ച​ത് 1279 അ​പേ​ക്ഷ. ല​ഭി​ച്ച അ​പേ​ക്ഷ​യി​ൽ 344 പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല, അ​ടൂ​ർ, പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 265 അ​പേ​ക്ഷ ല​ഭി​ച്ച​തി​ൽ 150 പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ എ​ട്ടു ബ്ലോ​ക്കു​ക​ളി​ലാ​യി 1014 പോ​സ്റ്റ​ൽ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ ല​ഭി​ച്ച​തി​ൽ 194 പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.