മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക സ്ഥാ​നാ​ർ​ഥി
Friday, December 4, 2020 10:26 PM IST
കോ​ന്നി: മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക സ്ഥാ​നാ​ർ​ഥി. അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡാ​യ മു​ള​ക് കൊ​ടി​ത്തോ​ട്ടം മേ​ഖ​ല​യി​ലാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ജോ​മി ജോ​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രി​ക്കു​ന്ന​ത്.

മൗ​ണ്ട് സി​യോ​ണ്‍ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ട്യൂ​ട്ട​റും മൈ​ക്രോ ബ​യോ​ള​ജി​സ്റ്റു​മാ​യ ജോ​മി​യു​ടെ ആ​ദ്യ രാ​ഷ്രീ​യ മ​ൽ​സ​ര​വും ഇ​താ​ണ്. സൈ​ക്കോ​ള​ജി പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച ജോ​മി ബി​രു​ദാ​ന്ത​ര ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി കൂ​ടി​യാ​ണ്.കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നേ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യെ രം​ഗ​ത്തി​റ​ക്കാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് യു​ഡി​എ​ഫ്.