യോ​ഹ​ന്നാ​ൻ ന​ല്ലൊ​രു ക​ർ​ഷ​ക​നാ​ണ്; പോ​സ്റ്റ​റു​ക​ളി​ൽ മാ​ത്ര​മ​ല്ല
Saturday, December 5, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: ത​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​റാ​ക്കി​യ ഒ​രു സ്ഥാ​നാ​ർ​ഥി​യു​ണ്ട് പ​ത്ത​നം​തി​ട്ട​യി​ൽ. ചി​രി​ക്കു​ന്ന മു​ഖ​ത്തി​നു പ​ക​രം അ​ധ്വാ​നി​ക്കു​ന്ന പ​ട​മു​ള്ള പോ​സ്റ്റ​റാ​ണ് ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ സ്വാ​ധീ​നി​ക്കു​ക​യെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ര​ണ്ടാം​വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി പി.​ജി. യോ​ഹ​ന്നാ​ൻ. റ​ബ​ർ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​ന്‍റെ​യും വാ​ഴ​ക്കു​ല വി​ള​വെ​ടു​ത്തു വ​രു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ളു​മാ​യാ​ണ് യോ​ഹ​ന്നാ​ൻ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. ത​ന്‍റെ ജീ​വി​തം എ​ങ്ങ​നെ​യാ​ണോ അ​തു​പോ​ലെ ത​ന്നെ ജ​ന​ങ്ങ​ൾ കാ​ണ​ണ​മെ​ന്നാ​ണ് യോ​ഹ​ന്നാ​ന്‍റെ നി​ല​പാ​ട്.

കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ യോ​ഹ​ന്നാ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. യോ​ഹ​ന്നാ​ന്‍റെ പ്ര​ധാ​ന ജീ​വ​നോ​പാ​ധി കൃ​ഷി​യാ​ണ്. ന​ല്ല രാ​ഷ്ട്രീ​യ​ക്കാ​ര​ൻ സാ​ധ​ര​ണ​ക്കാ​ര​നാ​യി​രി​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യം ഒ​രു തൊ​ഴി​ൽ ആ​ക്ക​രു​തെ​ന്നു യോ​ഹ​ന്നാ​ൻ പോ​സ്റ്റ​റി​ൽ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​യി​രു​ന്ന പി.​കെ. അ​നീ​ഷാ​ണ് പി.​ജി. യോ​ഹ​ന്നാ​ന്‍റെ വാർഡിലെ എൽഡിഎഫ് സ്ഥാ​നാ​ർ​ഥി.