ത​ദ്ദേ​ശ വോ​ട്ടെ​ടു​പ്പി​നു ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ണം
Saturday, December 5, 2020 10:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ബാ​ല​റ്റ് പേ​പ്പ​റു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക പ​തി​ക്കു​ന്ന ജോ​ലി ഇ​ന്ന​ലെ​യോ​ടെ പൂ​ര്‍​ത്തി​യാ​യി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ 16 ഡി​വി​ഷ​നു​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ 106 ഡി​വി​ഷ​നു​ക​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ 788 വാ​ര്‍​ഡു​ക​ളും ന​ഗ​ര​സ​ഭ​ക​ളി​ല്‍ 132 മു​ന്‍​സി​പ്പ​ല്‍ വാ​ര്‍​ഡു​ക​ളി​ലു​മാ​യി 1459 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.
ജി​ല്ല​യി​ല്‍ 10,78,599 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. 3698 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ 1611 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 4769 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ന​ഗ​ര​സ​ഭ​ക​ളി​ല്‍ 184 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 184 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

സ്‌​പെ​ഷ​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ലി​സ്റ്റിൽ 7237 വോ​ട്ട​ര്‍​മാ​ര്‍

കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ര്‍​ക്കു​മാ​യു​ള്ള സ്‌​പെ​ഷ​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ലി​സ്റ്റി​ല്‍ വെ​ള്ളി​യാ​ഴ്ച​വ​രെ 7237 വോ​ട്ട​ര്‍​മാ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. നാ​ല് വ​രെ ന​ല്‍​കി​യ സ്‌​പെ​ഷ​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് 2824 എ​ണ്ണ​മാ​ണ്. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ശേ​ഷം സ​ര്‍​ട്ടി​ഫൈ​ഡ് ലി​സ്റ്റി​ല്‍ പേ​ര് വ​രു​ന്ന​വ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി വോ​ട്ട് ചെ​യ്യാം.
ഇ​വ​ര്‍ പി​പി​ഇ കി​റ്റ് ധ​രി​ച്ചു​ വേ​ണം പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്താ​ന്‍.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പു​ല​ര്‍​ച്ചെ ആ​റി​ന് മോ​ക്ക് പോ​ള്‍

എ​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും എ​ല്ലാ ന​ഗ​ര​സ​ഭ​ക​ള്‍​ക്കും ഒ​രോ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ വീ​തം ഉ​ണ്ട്. നാ​ളെ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റും.
തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പു​ല​ര്‍​ച്ചെ ആ​റി​നു മോ​ക്ക് പോ​ള്‍ ആ​രം​ഭി​ച്ച് ഏ​ഴ് മു​ത​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ്.
നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് സെ​ന്‍റര്‍ ത​യാ​റാ​ക്കി​യ പോ​ള്‍ മാ​നേ​ജ​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു വി​വ​ര​ങ്ങ​ള്‍ അ​ത​ത് സ​മ​യ​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ ​മാ​റും.
ജി​ല്ലാ ക​ള​ക്ട​ര്‍​ക്കൊ​പ്പം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി, എ​എ​സ്പി എ.​യു. സു​നി​ല്‍​കു​മാ​ര്‍, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​ഹ​രി​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്.​ഷാ​ജി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​മ​ണി​ലാ​ല്‍, അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ സി.​ടി. ജോ​ണ്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

1459 പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍

ജി​ല്ല​യി​ലെ 1459 പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ 1459 പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ​യും 1459 ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ​യും 2918 പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രെ​യും 1459 പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രെ​യും 20 ശ​ത​മാ​നം റി​സ​ര്‍​വ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. നി​യോ​ഗി​ച്ച 100 സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​രി​ല്‍ 92 പേ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും എ​ട്ട് പേ​ര്‍ ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കു​മാ​ണ്. സ്‌​പെ​ഷ​ല്‍ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രാ​യി 272 പേ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 18 എ​ന്‍ 95 മാ​സ്‌​കു​ക​ളും 12 ജോ​ഡി കൈ​യു​റ​ക​ളും അ​ഞ്ച​ര ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​റും ആ​റ് ഫെ​യ്‌​സ് ഷീ​ല്‍​ഡു​ക​ളും ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.
കൂ​ടാ​തെ വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കു​മാ​യി 2200 ബോ​ട്ടി​ല്‍ സാ​നി​റ്റൈ​സ​റു​ക​ളും 11500 എ​ന്‍ 95 മാ​സ്‌​കു​ക​ളും 140 ഫെ​യ്‌​സ് ഷീ​ല്‍​ഡു​ക​ളും 450 ഫ്‌​ളെ​ക്‌​സി​ബി​ള്‍ ഫെ​യ്‌​സ് ഷീ​ല്‍​ഡു​ക​ളും 2006 കൈ​യു​റ​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ട്.