പാറേൽ പള്ളി തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ അ​നു​ധാ​വ​നം അ​നു​വ​ദി​ക്കി​ല്ല
Saturday, December 5, 2020 10:40 PM IST
ച​ങ്ങ​നാ​ശേ​രി: പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ പ്ര​ധാ​ന തി​രു​നാ​ൾ​ദി​ന​മാ​യ എ​ട്ടി​നു വൈ​കു​ന്നേ​രം കു​രി​ശും​മൂ​ട് ക​വ​ല​യി​ലേ​ക്കും കൊ​ടി​യി​റ​ക്ക് തി​രു​നാ​ൾ​ദി​ന​മാ​യ 13ന് ​റെ​യി​ൽ​വേ മ​ന്ദി​രം ജം​ഗ്ഷ​നി​ലേ​ക്കും ന​ട​ത്തു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ അ​നു​ധാ​വ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ മോ​ണ്‍.​ ജോ​സ​ഫ് വാ​ണി​യ​പ്പു​ര​ക്ക​ൽ അ​റി​യി​ച്ചു.
സാ​മൂ​ഹ്യ അ​ക​ലം ഉ​ൾ​പ്പെ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഭ​ക്ത​ജ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽനി​ന്ന് പ്ര​ർ​ഥ​ന​യും ആ​ദ​ര​വും അ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ദേവാ​ല​യ​ത്തി​ലും പ്ര​ദ​ക്ഷി​ണ വ​ഴി​ക​ളി​ലും തി​രു​സ്വ​രൂ​പ​ത്തി​ൽ നേ​ർ​ച്ച​മാ​ല​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും അ​നു​വാ​ദം ഉ​ണ്ടാ​കി​ല്ല.
അ​ത​തു പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ട്ടു​കാ​രു​ടേ​യും വ്യാ​പാ​രി -വ്യ​വ​സാ​യി​ക​ളു​ടേ​യും തൊ​ഴി​ലാ​ളി​ക​ളുടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ദ​ക്ഷി​ണ വ​ഴി​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളും ദീ​പാ​ലം​കൃ​ത​മാ​ക്കാ​വു​ന്ന​താ​ണ്. ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തി​രു​സ്വ​രൂ​പം വ​ണ​ങ്ങി പ്രാ​ർ​ഥി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ പ്ര​തി​ഷ്ഠി​ച്ചു. 13വ​രെ തിരുസ്വരൂപ വ​ണ​ക്ക​ത്തി​ന് അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. നേ​ർ​ച്ച കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​തി​നു​ള്ള പ​ണം നേ​ർ​ച്ച​പ്പെ​ട്ടി​യി​ൽ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും.

യു​വ​ജ​ന ദി​നാ​ച​ര​ണം

ച​ങ്ങ ​നാ​ശേ​രി: പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​നകേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് യു​വ​ജ​ന​ദി​നാ​ച​ര​ണം ന​ട​ത്തും.
രാ​വി​ലെ 5.30ന് ​മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​രയ്​ക്ക​ൽ, 7.30ന് ​ഫാ.​ ബോ​ബി ജോ​സ് അ​രി​മ​റ്റ​ത്തി​ൽ, 9.30ന് ​ഫാ.​ മെ​ൻ​വി​ൻ പു​തി​യി​ടം, 11.30ന് ​ഫാ. മാ​ത്യു തെ​ക്കേ​ട​ത്ത്, വൈ​കു​ന്നേ​രം 4.45ന് ​ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി, 6.30ന് ​ഫാ.​സ്ക​റി​യ സ്രാ​ന്പി​ക്ക​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ​കു​ർ​ബാ​നയ​ർ​പ്പി​ക്കും.
രാ​വി​ലെ ഏ​ഴി​ന് കൊ​ടി​നാ​ട്ടും​കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്, 11ന് ​പെ​രു​ന്ന സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ന​ങ്ങ​ൾ എ​ത്തി​ച്ചേ​രും. വൈ​കു​ന്നേ​രം 4.15ന് ​ഫാ.​ ജോ​ർ​ജ് പ​ന​ക്കേ​ഴം വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. രാ​ത്രി 7.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.