ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ങ്ങ​ള്‍​ക്ക് കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 99.6 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
Friday, January 15, 2021 10:36 PM IST
റാ​ന്നി: നി​ല​യ്ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ങ്ങ​ള്‍​ക്ക് കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 99.6 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് കി​ഫ്ബി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ അ​റി​യി​ച്ചു. ഇ​ട​ത്താ​വ​ള​ങ്ങ​ളാ​യ ചി​റ​ങ്ങ​ര, ക​ഴ​ക്കൂ​ട്ടം, നി​ല​യ്ക്ക​ല്‍, ചെ​ങ്ങ​ന്നൂ​ര്‍, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ട​ത്താ​വ​ള​ങ്ങ​ള്‍ കൂ​ടാ​തെ നി​ല​യ്ക്ക​ലി​ല്‍ അ​ഞ്ച് ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള പു​തി​യ എ​സ്ഡി​പി നി​ര്‍​മി​ക്കു​ന്ന​തി​നും അ​നു​വാ​ദം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡാ​ണ് . 2016 -17 ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ശ​ബ​രി​മ​ല​യു​ടെ​യും ഇ​ട​ത്താ​വ​ള​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തി​നാ​യു​ള്ള പ്രോ​ജ​ക്റ്റ് ദേ​വ​സ്വം ബോ​ര്‍​ഡ് മു​ഖേ​ന ന​ട​പ്പാ​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ങ്ങ​ളു​ടെ​യും നി​ല​യ്ക്ക​ല്‍ വാ​ട്ട​ര്‍ ടാ​ങ്ക് നി​ര്‍​മി​ക്കു​ന്ന​തി​നു​മു​ള്ള നി​ര്‍​വ​ഹ​ണ ചു​മ​ത​ല​യും മേ​ല്‍​നോ​ട്ട ചു​മ​ത​ല​യും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡാ​ണ് ചെ​യ്ത​ത്. ഇ​വ​ര്‍ ന​ല്‍​കി​യ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ള്‍ ഈ ​ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ചി​റ​ങ്ങ​ര ഇ​ട​ത്താ​വ​ള​ത്തി​ല്‍ 10.75 കോ​ടി​യും ക​ഴ​ക്കൂ​ട്ടം 9.6 കോ​ടി , നി​ല​യ്ക്ക​ല്‍ 39.78 കോ​ടി , നി​ല​യ്ക്ക​ല്‍ വാ​ട്ട​ര്‍ ടാ​ങ്ക് 14.56 കോ​ടി, ചെ​ങ്ങ​ന്നൂ​ര്‍ ഇ​ട​ത്താ​വ​ളം 10.47 കോ​ടി, എ​രു​മേ​ലി ഇ​ട​ത്താ​വ​ളം 14.4 4 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​പ്പോ​ള്‍ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.